
തിരുവനന്തപുരം: ഹൈക്കോടതിയുടെ രണ്ടു ബഞ്ചുകളും സി.എം.ആര്.എല്‍. ഇ.ഡി.യ്ക്ക് എതിരേ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയതോടെ പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയെ ചോദ്യം ചെയ്യാന്‍ ഇ.ഡി. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമര്ന്സ് നല്കി.
വീണ, സി.എം.ആര്.എല്‍. ഉദ്യോഗസ്ഥര്‍, ശശിധരന് കര്‍ത്ത, ഭാര്യ, മകന് ശരണ്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കാണ് ഇ.ഡി. സമന്‍സ് അയച്ചിരിക്കുന്നത്. നേരത്തേ ഇ.ഡി. അന്വേഷണത്തിനെതിരേ സി.എം.ആര്.എല്‍. സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി സിംഗിള്ബഞ്ചും പിന്നീട് ഡിവിഷന് ബഞ്ചും തള്ളിയതോടെ വീണയെ ചോദ്യം ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ വേഗത്തിലാക്കാനാണ് ഇ.ഡി.യുടെ നീക്കം.
കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യുക. വീണയുെട മൊഴിയടക്കം കേസില്‍ മുമ്പ് എസ്എഫ്ഐഒ യുടെ പക്കലുള്ള 134 രേഖകളും നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കമ്പനികാര്യ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിക്ക് മുമ്പാകെ ഈ രേഖകള്‍ ഇ.ഡി. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരേ സി.എം.ആര്.എല്‍. കമ്പനികാര്യ ഇടപാടുകള്‍ പരിശോധിക്കുന്ന കോടതിയില്‍ പോയെങ്കിലും കോടതി സി.എം.ആര്.എല്‍. സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. എസ്എഫ്ഐഒ ശേഖരിച്ച തെളിവുകള്‍ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ ഇ.ഡി.യ്ക്ക് കൈമാറാനാണ് േകാടതി നിര്‍ദേശിച്ചത്.
വീണയ്ക്ക് എതിരേ കൃത്യമായ തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നാണ് ഇ.ഡി. പറയുന്നത്. കോടതിവിധി പുറത്തുവന്നതിന് പിന്നാലെ കഴിഞ്ഞ ദിവസം ഡയറക്ടറുടെ നേതൃത്വത്തല്‍ ഇ.ഡി. കൊച്ചിയില്‍ യോഗം ചേരുകയും തുടര്‍നടപടി വേഗത്തിലാക്കാന്‍ തീരുമാനിക്കുകയും ആയിരുന്നു. 2024 ലാണ് കേസ് ഉണ്ടായത്. രണ്ടുവര്‍ഷം നിയമക്കുരുക്കില്‍ പെട്ടു കിടക്കുകയായിരുന്നു.






