
അന്തരിച്ച മലയാളത്തിന്റെ പ്രിയ നടന് സലിം കുമാറിനെ അനുസ്മരിച്ച് നടി സീമ ജി നായര്‍. സലീമേട്ടന്റെ കൂടെ ' കറുത്ത പക്ഷികള്‍' , ' കട്ടപ്പനയിലെ ഹൃതിക് റോഷന്' തുടങ്ങി നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ചെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സീമ ജി നായര്‍ കുറിച്ചു. അദ്ദേഹം ചെയ്ത വേഷങ്ങള്‍ മലയാളികള്‍ ഉളളിടത്തോളം മനസ്സില്‍ ഉണ്ടാകുമെന്നും എത്ര തലമുറകള്‍ വന്നാലും അവര്‍ക്ക് കാണാന്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും, സലീമേട്ടനും ഇവിടെ ഉണ്ടാകുമെന്നും സീമ ജി നായര്‍ പറഞ്ഞു.
സീമ ജി നായരുടെ വാക്കുകളിലേക്ക്:
ഈ കുറിപ്പ് രണ്ട് ദിവസം മുന്നേ എഴുതേണ്ടിയിരുന്നത് ,എന്തൊ ഒന്നും എഴുതാൻ അപ്പോൾ തോന്നിയില്ല ..മനസ്സ് അങ്ങനെ ആയിരുന്നു ,സലീമേട്ടന്റെ മരണം (സലീമേട്ടൻ എന്ന് വിളിച്ചത് മൂത്തത് ആയതുകൊണ്ടല്ല ,ബഹുമാനം കൊണ്ടാണ് )അറിഞ്ഞപ്പോൾ നമ്മളിൽ നിന്നു വിട്ടുപോയ എല്ലാ ലെജന്റ്സിനെയും ഓർമകൾ മനസ്സിൽ നിറഞ്ഞു ,അമൃതയിൽ പോയി കാണുമ്പോൾ ഒന്നും അറിഞ്ഞില്ലേയെന്ന മട്ടിൽ ആയിരുന്നു ആ കിടപ്പ് ,കുറച്ചു ലെജന്റ്സിന്റെ കൂടെ അഭിനയിക്കാൻ ഭാഗ്യം എനിക്കു ലഭിച്ചു ,ആ ഒരു ഭാഗ്യത്തിന് ദൈവത്തോട് നന്ദി പറയട്ടെ ,സലീമേട്ടന്റെ കൂടെ കറുത്ത പക്ഷികളും ,കട്ടപ്പനയിലെ റീഥ്വിക് റോഷനും അങ്ങനെ കുറേ പടം ചെയ്തു ..(ഇപ്പോൾ ഒരുപാടുപേർ കട്ടപ്പനയിലെ നമ്മൾ ചെയ്ത സീൻ എനിക്കയച്ചു തരുന്നുണ്ട് )സത്യത്തിൽ കൂടെ അഭിനയിക്കുമ്പോൾ പേടി ആയിരുന്നു ,ആക്ഷൻ പറയുമ്പോൾ അവിടുന്ന് എന്തൊക്കെയാ വരുന്നതെന്ന് അറിയില്ലല്ലോ ,ഒപ്പത്തിനൊപ്പം നിന്നില്ലേലും ...ഒന്ന് പിടിച്ചു നില്കണ്ടേ കൂടെ ..ഡയലോഗ് അടക്കം കയ്യിൽ നിന്ന് വരുമ്പോൾ നമ്മളും ഒപ്പത്തിനൊപ്പം ഓടണം ,കേശു ഈ വീടിന്റെ നാഥനിൽ എന്റെ ഭർത്താവായി ചെയ്യേണ്ടത് സലീമേട്ടൻ ആയിരുന്നു ..രണ്ടുമൂന്നു ദിവസം ഷൂട്ടും കഴിഞു ,അതിനിടയിൽ വയ്യാണ്ടായി ,അപ്പോളാണ് ജാഫറിക്ക വന്നത് ..അതുപോലെ തന്നെ കുറേ വർഷം മുന്നേ പോയ ഗൾഫ് ഷോകൾ ,അന്നത്തെ സൂപ്പർ ഹിറ്റ് ഷോ ആയിരുന്നു അത് ,എന്തെലും പറയുമ്പോൾ ഉറക്കെ മുഴങ്ങുന്ന ഒരു ചിരിയുണ്ട് കാതിൽ ,ചെയ്ത വേഷങ്ങൾ മലയാളികൾ ഉള്ളിടത്തോളം മനസ്സിൽ ഉണ്ടാവും ,മരണം വരെ ചങ്കുറ്റത്തോടെ കോൺഗ്രസ്കാരനാണെന്നു പറഞ്ഞ ആ ഉറച്ച ശബ്ദം ,വയ്യാതെ ഇരിക്കുമ്പോളും എത്ര പേർക്കുവേണ്ടി പ്രചാരണത്തിന് പോയത് ,അവിടെയൊക്കെ അദ്ദേഹം ഉയർത്തിപ്പിടിച്ചത് ,അദ്ദേഹത്തിന്റെ ധാർമിക മൂല്യങ്ങൾ ആയിരുന്നു ..കലാകാരന്മാർക്ക് മരണം ഇല്ലെന്നല്ലേ പറയുന്നത് ,എത്ര തലമുറകൾ വന്നാലും അവർക്ക് കാണാൻ ഈ കഥാപാത്രങ്ങളും ,സലീമേട്ടനും ഇവിടേ ഉണ്ടാവും.






