
മലയാളം മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഇന്ദുലേഖ. സംവിധായകന് ആയ ശങ്കര്‍ കൃഷ്ണ ആയിരുന്നു ഇന്ദുലേഖയുടെ ഭര്‍ത്താവ്.
11 വര്‍ഷം മുമ്പാണ് ആരോശ്യപ്രശ്നങ്ങള് മൂലം അദ്ദേഹം മരിക്കുന്നത്.
ഇപ്പോള്‍ വിവാഹവാര്‍ഷിക ദിനത്തില്‍ ഇന്ദുലേഖ പങ്കുവച്ച വികാരഭരിതമായ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഭര്‍ത്താവിനൊപ്പമുളള ചിത്രങ്ങള്‍ക്കൊപ്പമാണ് ഇന്ദുലേഖയുടെ കുറിപ്പ്.
'ചില ബന്ധങ്ങളുടെ മൂല്യം ഒരുമിച്ചുണ്ടായിരുന്ന വര്‍ഷങ്ങളിലല്ല, അതില്‍ അവശേഷിപ്പിക്കുന്ന സ്നേഹത്തിലും, അത് മാറ്റിമറിച്ച ജീവിതങ്ങളിലും, മനസ്സില്‍ സൂക്ഷിക്കുന്ന ഓര്മ്മകളിലുമാണ്. സ്നേഹവും, ചിരിയും, സ്വപ്നങ്ങളും, പ്രതിസന്ധികളും, ഒരുപാട് നല്ല ഓര്‍മ്മകളും നിറഞ്ഞ ഒരു മനോഹരമായ ജീവിതയാത്രയാണ് ഇന്ന് ഞാന്‍ ആഘോഷിക്കുന്നത്. ഞങ്ങള്‍ക്ക് ഇരുപത്തിയഞ്ചാം വിവാഹവാര്‍ഷിക ആശംസകള്‍', എന്നാണ് ഇന്ദുലേഖ കുറിച്ചത്. ഉണ്ണിമായ എന്നൊരു മകളാണ് ഇന്ദുലേഖയ്ക്ക് ഉളളത്.
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത ' ഹീറോസ്' എന്ന സീരിയലിലേക്ക് ഇന്ദുലേഖയ്ക്ക് അവസരം ലഭിക്കുന്നത്. പിന്നീട് നിരവധി ടെലിഫിലിമുകളുടെയും മെഗാസീരിയലുകളുടെയും ഭാഗമായ ഇന്ദുലേഖ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.






