ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം ശക്തമാകുന്നതിനിടെ, ലോക്സഭയിലെ പാർട്ടിയുടെ 28 എംപിമാരിൽ 20 പേർ പ്രത്യേക ബ്ലോക്ക് രൂപീകരിക്കാനുള്ള നീക്കത്തിലാണെന്ന് റിപ്പോർട്ടുകൾ. പാർട്ടി എംപിമാരിൽ മൂന്നിൽ രണ്ട് പേരുടെ പിന്തുണ ലഭിച്ചാലും ഇവർക്ക് കൂറുമാറ്റ നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നും അയോഗ്യത നേരിടേണ്ടി വന്നേക്കാമെന്നും ഭരണഘടനാ വിദഗ്ധർ വിലയിരുത്തുന്നു.
കകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ 20 എംപിമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമതരുടെ അവകാശവാദം. എന്നാൽ യഥാർഥത്തിൽ എത്ര എംപിമാർ പാർട്ടിയിൽ നിന്ന് അകലം പാലിക്കുന്നുവെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേസമയം, 16 എംപിമാരാണ് വിമതരെന്നും 12 പേർ ഇപ്പോഴും പാർട്ടി അധ്യക്ഷ മമത ബാനർജിയുടെ പക്ഷത്താണെന്നും തൃണമൂലിലെ മുതിർന്ന നേതാക്കൾ പ്രതികരിച്ചു.

Comments