
സൂര്യയെ നായകനാക്കി ആര്‍ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമാണ് ' കറുപ്പ്'. ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് ചിത്രം നേടിയത്. ഇപ്പോള്‍ സൂര്യയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ച് സംവിധായകന്‍ ആര്‍ജെ ബാലാജി സമൂഹമാധ്യമങ്ങളില്‍ പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
സൂര്യ ഇല്ലായിരുന്നെങ്കില്‍ കറുപ്പ് എന്ന സിനിമ ഒരിക്കലും സാധ്യമാകുമായിരുന്നില്ലെന്ന് ആര്‍ജെ ബാലാജി കുറിച്ചു. തന്നെ വിശ്വസിച്ചതിനും തന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കി തന്നതിനും സൂര്യയക്ക് ആര്‍ജെ ബാലാജി നന്ദി അറിയിച്ചു.
'' ഇതാണ് ഞങ്ങള്‍.. ആദ്യം ദിവസം മുതല്‍ നിങ്ങള്‍ എന്നെ വിശ്വസിച്ചു. ആ ഒരൊറ്റ വിശ്വാസം ഒരു സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമക്കി മാറ്റി, ആ ഒരൊറ്റ പിന്തുണ, എന്റെ ജീവിത്തതിലെ ഒരു പുതിയ യാത്രയുടെ തുടക്കമായി മാറി.
ബൂൂൂം... കറുപ്പ് സംഭവിച്ചു കഴിഞ്ഞു..ഞാന്‍ നിങ്ങള്‍ക്ക് നല്‍കിയ ഒരു വാക്കില്‍ നിന്ന് തുടങ്ങിയത്, ഇന്ന് യാഥാര്‍ത്ഥ്യമാവുകയും ഒരു മെഗാ ബ്ലോക്ക്ബസ്റ്റര്‍ ആയി മാറുകയും ചെയ്തിരിക്കുന്നു. സൂര്യ സാര്‍ ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. നിങ്ങള്‍ എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചു, ഐ ലവ് യു സാര്‍. ഈ വിശ്വാസത്തിനും ബഹുമാനത്തിനും, അതിലുപരിയായി ഞാന്‍ എന്നെന്നും നെഞ്ചിലേറ്റുന്ന ഈ മനോഹരമായ ബന്ധത്തിനും നന്ദി'' , ആര്‍ജെ ബാലാജി കുറിച്ചു.
തൃഷ നായികയാവുന്ന കറുപ്പില്‍ യോഗി ബാബു, ഇന്ദ്രന്‍സ്, ശിവദ, സ്വാസിക, നട്ടി, സുപ്രീത് റെഡ്ഡി, അനഘ മായ രവി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നത്. ചിത്രത്തില്‍ ആര്‍.ജെ. ബാലാജിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.






