
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോന്‍. ഇപ്പോള്‍ വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം.'' here's to us, today n always'' എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ശ്വേത മേനോന്‍ കുറിച്ചത്.
തൃശൂര്‍ സ്വദേശിയും മുംബൈയില്‍ ബിസിനസ്സുകാരനുമായ ശ്രീവല്‍സന്‍ മേനോനാണ് ശ്വേതയുടെ ഭര്‍ത്താവ്. 2011 ജൂണ്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. സബൈന എന്നൊരു മകളാണ് ഈ ദമ്പതികള്‍ക്കുളളത്.
1991-ല്‍ പുറത്തിറങ്ങിയ ' അനശ്വരം' എന്ന സിനിമയിലൂടെയാണ് ശ്വേത അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മമ്മൂട്ടിയായിരുന്നു ഈ ചിത്രത്തില്‍ നായകന്‍. അഭിനയത്തിനു പുറമെ മോഡലിങ്ങിലും സജീവമായിരുന്നു ശ്വേത. നിലവില്‍ മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റാണ് ശ്വേത മേനോന്‍.






