
നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാറിന് ജന്മദിനാശംസകൾ നേർന്ന് ഭാര്യ സിന്ധു കൃഷ്ണ. നല്ല ആരോഗ്യവും സമാധാനവും നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് സിന്ധു സോഷ്യൽ മീഡിയയിൽ കുറിച്ചത്.
"കിച്ചുവിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും ഈശ്വരാനുഗ്രഹങ്ങളും നേരുന്നു. നല്ല ആരോഗ്യവും സമാധാനവും നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ഓമി നിങ്ങളുടെ ഏറ്റവും വലിയ ആരാധകനായി മാറിയത് കാണുന്നത് വളരെ സന്തോഷം നൽകുന്ന ഒന്നാണ്. നിങ്ങളെ അറിഞ്ഞിട്ട് ഇപ്പോൾ ഏകദേശം 32 വർഷത്തോളമാകുന്നു, അതൊരു മികച്ച യാത്രയായിരുന്നു. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും യാഥാർത്ഥ്യമാകട്ടെ. ഇന്നത്തെ ദിവസം നന്നായി ആസ്വദിക്കൂ," സിന്ധു കുറിച്ചു.
1994-ലായിരുന്നു കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും പ്രണയവിവാഹം. നടി അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരാണ് ഇവരുടെ മക്കൾ. അമ്മയ്ക്ക് പിന്നാലെ മക്കളും അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ താരകുടുംബത്തിന്റെ വിശേഷങ്ങൾ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.






