
മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ പിറന്നത് മൂന്ന് ചുവപ്പ് കാര്‍ഡുകള്‍. 49-ാം മിനിറ്റില്‍ ദക്ഷിണാഫ്രിക്കയുടെ യായാ സിതോലെ ഈ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡ് കണ്ടു. കളി തീരാന്‍ ആറ് മിനിറ്റ് ശേഷിക്കേ സഹ താരം തെംബ സ്വാനെയും പുറത്തായി.
ഇഞ്ചുറി ടൈമിലാണ് (92) റഫറി വില്‍ട്ടണ്‍ സാംപിയോ മെക്സിക്കോയുടെ സീസര്‍ മോണ്ടസിനെ ചുവപ്പ് കാര്‍ഡ് കാണിച്ചു പുറത്താക്കിയത്. ഖത്തര്‍ ലോകകപ്പില്‍ ആകെ നാല് ചുവപ്പ് കാര്‍ഡുകള്‍ മാത്രമാണു പിറന്നത്. യായാ സിതോലെ ബോക്സിനു തൊട്ടു മുന്നില്‍ വച്ച് ബ്രയാന്‍ ഗുട്ടിറേസിനെ പിന്നില്‍നിന്നു വീഴ്ത്തി. ഫൗളിന് റഫറി ഉടനടി ചുവപ്പ് കാര്‍ഡെടുത്തു. ഗുട്ടിറേസ് ഗോളടിക്കുമെന്ന് ഉറപ്പായ ഘട്ടത്തിലായിരുന്നു ഫൗള്‍.
ബോക്സില്‍ റോബര്‍ട്ടോ അല്‍വാറാഡോയുടെ മുഖത്തിടിച്ചതിനാണു തെംബ സ്വാനെ ചുവപ്പ് കാര്‍ഡ് കണ്ടത്. വാര് പരിശോധിച്ച ശേഷമായിരുന്നു റഫറിയുടെ നടപടി. 2006 ലെ ഹോളണ്ടും പോര്‍ചുഗലും തമ്മില്‍ നടന്ന മത്സരത്തിനു ശേഷം ആദ്യമായാണ് ഒരു ലോകകപ്പില്‍ ഒരു ടീമിലെ രണ്ട് പേര് ചുവപ്പ് കാര്‍ഡ് കാണുന്നത്. സ്റ്റോപ്പേജ് ടൈമിലാണ് സീസര്‍ മോണ്ടസ് പുറത്താകുന്നത്.




