
ലണ്ടന്‍: ന്യൂസിലന്‍ഡിന്റെ മുന്‍ നായകന് കെയ്ന്‍ വില്യംസണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു.
ഇം?ണ്ടിനെതിരായ ടെസ്റ്റ് പരമ്പര നടന്നു കൊണ്ടിരിക്കേതാണു വില്യംസണിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ലോഡ്സില്‍ നടന്ന ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ വില്യംസണ് പൂജ്യത്തിനും രണ്ടാം ഇന്നിങ്സില്‍ 18 റണ്ണുമെടുത്തു. മത്സരത്തില്‍ ന്യൂസിലന്‍ഡ് തോറ്റു.
ഓവലിലും ട്രെന്റ് ബ്രിഡ്ജിലുമായി നടക്കുന്ന തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാനില്ലെന്നും വില്യംസണ് വ്യക്തമാക്കി. ട്വന്റി20 ഫ്രാഞ്ചൈസികള്‍ കേന്ദ്രീകരിക്കാനാണു മുന്‍ നായകന്റെ തീരുമാനം.
35 വയസുകാരനായ വില്യംസണിന്റെ 16 വര്‍ഷം നീണ്ട കരിയറിനാണ് അവസാനമാകുന്നത്. 110 ടെസ്റ്റുകളിലും 175 ഏകദിനങ്ങളിലും 93 ട്വന്റി20 കളിലും ന്യൂസിലന്‍ഡിനായി ബാറ്റ് ചെയ്തു. ടെസ്റ്റില്‍ 54.06 ശരാശരിയില്‍ 38 അര്‍ധ സെഞ്ചുറികളും 33 സെഞ്ചുറികളും അടക്കം 9515 റണ്ണെടുത്തു. 251 റണ്ണാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഏകദിനത്തില്‍ 48.69 ശരാശരിയില്‍ 7256 റണ്ണെടുത്തു. 15 സെഞ്ചുറികളും 47 അര്‍ധ സെഞ്ചുറികളും സ്വന്തമാക്കി. ട്വന്റി20 യില്‍ 33.44 ശരാശരിയില്‍ 2575 റണ്ണെടുത്തു. 18 അര്‍ധ സെഞ്ചുറികളും വില്യംസണിന്റെ പേരിലുണ്ട്.
പാര്‍ട്ട് ടൈം ഓഫ് സ്പിന്നറായ വില്യംസണ് ടെസ്റ്റില്‍ 30 വിക്കറ്റും ഏകദിനത്തില്‍ 37 വിക്കറ്റും ട്വന്റി20 യില്‍ ആറ് വിക്കറ്റുമെടുത്തു. 2010 ല്‍ ഇന്ത്യക്കെതിരേ നടന്ന അഹമ്മദാബാദ് ടെസ്റ്റിലൂടെയായിരുന്നു അരങ്ങേറ്റം. കന്നി ഏകദിനം 2010 ഓഗസ്റ്റ് 10 ന് ഡാംബുളയില് ഇന്ത്യക്കെതിരേയായിരുന്നു. ട്വന്റി20 യിലെ ആദ്യ മത്സരം 2011 ല്‍ സിംബാബ്വേയ്ക്കെതിരേയായിരുന്നു. ഐ.പി.എല്‍. ക്രിക്കറ്റില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഭാഗമായിരുന്നു.




