
സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് താര കല്യാണിന്റെ മകളും നടിയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമൊക്കെ സജീവമാണ് താരം. തന്റെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും സൗഭാഗ്യ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
സമീപകാലത്ത് സൗഭാഗ്യയുടെ ഡെയ്ലി വ്ളോഗുകളും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. വലിയ മൃഗസ്നേഹികളാണ് സൗഭാഗ്യയും ഭർത്താവും നടനുമായ അർജുനും. ധാരാളം നായക്കുട്ടികളും, ആടഒം, പൂച്ചകളും, താറാവുകളുമൊക്കെയായി ഏറെ വളർത്തുമൃഗങ്ങളുണ്ട് ഇവരുടെ വീട്ടിൽ. ഇവയെ പരിപാലിക്കുന്നതും വീടു ക്ലീൻ ചെയ്യുന്നതുമെല്ലാം സൗഭാഗ്യ തന്നെ.യാണ്.
ഇപ്പോഴിതാ സൗഭാഗ്യ പങ്കുവെച്ച പുതിയൊരു ചിത്രമാണ് ശ്രദ്ധനേടുന്നത്. ‘മോണിംഗ് പട്ടിപ്പണി ഇൻസ്റ്റൈൽ. കാലിൽ ചാണകം ആകാതിരിക്കാൻ അമ്മ വാങ്ങി തന്ന ബൂട്ട്സ്,’ എന്നാണ് സൗഭാഗ്യ ചിത്രത്തിനു അടിക്കുറിപ്പേകിയത്.
'ഉരുളക്ക് ഉപ്പേരി' എന്ന സീരിയലിലൂടെയായിരുന്നു സൗഭാഗ്യയുടെ അഭിനയ അരങ്ങേറ്റം. ഭർത്താവ് അർജുനും സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ്. സുദർശനയാണ് ഇവരുടെ ഏക മകൾ.






