
ദോഹ: ഖത്തറിലെ സംരംഭകർക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും നിക്ഷേപകർക്കും ഒരു പതിറ്റാണ്ടുകാലമായി വിശ്വസ്ത സേവനം നൽകിവരുന്ന പ്രമുഖ കോർപ്പറേറ്റ് സേവന ദാതാക്കളായ 'അഡ്രസ് ഗേറ്റ്‌വേ ബിസിനസ് സർവീസസ്' (Address Gateway Business Services) പത്താം വാർഷികത്തോടനുബന്ധിച്ച് 'മെഗാ പ്രൊമോഷൻ 2026' പ്രഖ്യാപിച്ചു. കമ്പനിയുടെ സമഗ്രമായ ബിസിനസ്സ് സെറ്റപ്പ്, പി.ആർ.ഒ (PRO) സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കൾക്ക്ആകർഷകമായ പുത്തൻ 'ചെറി അറിസോ 5' (Chery Arrizo 5) കാർ സമ്മാനമായി നേടാനുള്ള സുവർണ്ണാവസരമാണ് ഈ ക്യാമ്പയിനിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി ആസ്ഥാനത്ത് നടന്നവാർത്താസമ്മേളനത്തിൽ അഡ്രസ് ഗേറ്റ്‌വേ ബിസിനസ് സർവീസസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഷംസീർ ഹംസ പറഞ്ഞു.
2026 ജൂൺ 20 മുതൽ സെപ്റ്റംബർ 20 വരെയാണ് ഈ മെഗാ പ്രൊമോഷൻ കാലയളവ്. ഈ സമയത്ത് കമ്പനിയുടെ നിശ്ചിത സേവനങ്ങൾക്കായി ചെലവഴിക്കുന്ന ഓരോ 1000 ഖത്തർ റിയാലിനും (QAR 1,000) ഉപഭോക്താക്കൾക്ക് ഓരോ റാഫിൾ കൂപ്പൺ വീതം ലഭിക്കും. സെപ്റ്റംബർ 22ന് നടത്തുന്ന മെഗാ നറുക്കെടുപ്പിലൂടെയായിരിക്കും ഭാഗ്യശാലിയായ വിജയിയെ തിരഞ്ഞെടുക്കുക.
കമ്പനിയുടെ പത്ത് വർഷത്തെ വിജയകരമായ പ്രയാണത്തിന് കരുത്തുപകർന്ന ഉപഭോക്താക്കളോടും പങ്കാളികളോടുമുള്ള കൃതജ്ഞത പ്രകാശിപ്പിക്കുന്നതിനാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഷംസീർ ഹംസ വ്യക്തമാക്കി.
ഖത്തറിലെ തങ്ങളുടെ പത്ത് വർഷത്തെ ബിസിനസ്സ് യാത്രയിലെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണിത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആയിരക്കണക്കിന് സംരംഭകർക്കും കമ്പനികൾക്കും ഖത്തറിൽ ബിസിനസ്സ് ആരംഭിക്കുന്നതിനും,പിന്നീടുള്ള വളർച്ചയിലും തുണയാകാൻ തങ്ങൾക്ക് സാധിച്ചതായി ഷമീർ ഹംസ പറഞ്ഞു. കമ്പനി ഫോർമേഷൻ, പി.ആർ.ഒ സേവനങ്ങൾ, ഡോക്യുമെന്റ് പ്രൊസസിങ്, ലൈസൻസിങ് സഹായങ്ങൾ, ബിസിനസ് കൺസൾട്ടൻസി തുടങ്ങിയ മേഖലകളിൽ ഖത്തറിലെ ബിസിനസ്സ് നിയമങ്ങൾക്കനുസൃതമായി ഏറ്റവും മികച്ച സേവനമാണ് അഡ്രസ് ഗേറ്റ്‌വേ നൽകിവരുന്നത്. ഉപഭോക്തൃ വിശ്വാസ്യതയെ ആദരിക്കുന്നതിനൊപ്പം ഖത്തറിലെ അടുത്ത തലമുറ സംരംഭകരെയും ബിസിനസ്സ് ലീഡർമാരെയും പിന്തുണയ്ക്കാൻ കൂടിയാണ് ഈ പത്താം വാർഷിക മെഗാ പ്രൊമോഷൻ ലക്ഷ്യമിടുന്നത്.
ഷഫീക്ക് അറയ്ക്കൽ





