
കൊച്ചി: ആര്‍എസ്എസ് പരിപാടിയില്‍ വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച പ്രതിപക്ഷ നേതാവ് മാപ്പു പറയണമെന്ന് മന്ത്രി കെ. മുരളീധരന്. മുഖ്യമന്ത്രി മാപ്പ് പറയണമെങ്കില്‍ പ്രതിപക്ഷ നേതാവ് വേണം ആദ്യം മാപ്പു പറയാനെന്നും കെ മുരളീധരന് തിരിച്ചടിച്ചു.
പ്രതിപക്ഷ നേതാവ് വേണം ആദ്യം മാപ്പ് പറയാന്‍. അദ്ദേഹത്തിന്റെ കാലത്ത് നാല് വിസിമാരാണ് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തിട്ടുള്ളത്. ഇത്തവണ മൂന്ന് പേരെ പങ്കെടുത്തുള്ളു. അതിനെ മുഖ്യമന്ത്രി ശക്തമായി എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒരു മതത്തിന്റെ മാത്രം പേര് പറഞ്ഞ് നടത്തുന്ന ഒരു സമ്മേളനത്തിലും എല്ലാ വിഭാഗത്തെയും പ്രതിനിധാനം ചെയ്യുന്ന സര്‍വകലാശാല വിസിമാര്‍ പങ്കെടുക്കാന്‍ പാടില്ല.
വൈസ് ചാന്‍സലര്‍മാര്‍ കേരള സര്‍ക്കാരിന്റെ ഭാഗമാണ്. പങ്കെടുക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. യുഡിഎഫിന്റെ ആദ്യ വാഗ്ദാനം നടപ്പിലായെന്നും പ്രിയദര്‍ശിനി യാത്ര പ്രതിപക്ഷം ബഹിഷ്കരിച്ചത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. നിപ്പയുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ പ്രതികരണം രോഗം പടരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്ന സൂചനയാണെന്നും വിമര്‍ശനം നടത്തി സ്വയം അപഹാസ്യരാവരുത് എന്നും പറഞ്ഞു. രോഗം വ്യാപിക്കുന്നുണ്ടെങ്കില്അല്ലെ കുറ്റപ്പെടുത്തുകയെന്നും മുരളീധരന് പറഞ്ഞു.
നിപ രോഗം നിയന്ത്രണവിധേയമാണ്. ഒരുപാട് പേരെ പരിശോധിച്ചെന്നും എല്ലാവരുടെയും ഫലം നെഗറ്റീവാണെന്നും കെ മുരളീധരന് പറഞ്ഞു. കോഴിക്കോട് ഡിഎംഒ ചാര്‍ജിലുള്ള ആള് ഉണ്ടെന്നും കെ മുരളീധരന് കൂട്ടിച്ചേര്‍ത്തു. ടെസ്റ്റ് വ്യാപിപ്പിക്കുന്നുണ്ട്. പ്രശ്നം വന്നാല്‍ എല്ലാവരും അവിടെ ഉണ്ടാകും. സ്ഥിരം ഡിഎംഒയെ വെക്കാന്‍ നിര്‍ദേശം നല്‍കിയെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.






