More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മോദിയെ സ്ലൊവാക്യ വരവേറ്റത് ‘വന്ദേമാതരം’ ആലപിച്ച്; രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

Authored by Web Desk | Last updated: 15 Jun 2026, 1:12 PM | 1 min read

Print

യൂറോപ്യൻ പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിനായി സ്ലൊവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വലവും സാംസ്കാരിക സമ്പന്നവുമായ വരവേൽപ്പ്. സ്ലൊവാക്യയിലെ ഒരു നാടോടി കലാസംഘം ആലപിച്ച 'വന്ദേമാതരം' ഗാനവും, ആതിഥ്യമര്യാദയുടെ പ്രതീകമായ പരമ്പരാഗത 'അപ്പവും ഉപ്പും' നൽകിയുള്ള സ്വീകരണവും ചടങ്ങിന്റെ മുഖ്യ ആകർഷണങ്ങളായി. സ്ലൊവാക്യ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

മോദിയെ സ്ലൊവാക്യ വരവേറ്റത് ‘വന്ദേമാതരം’ ആലപിച്ച്; രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി
ന്യൂഡൽഹി: യൂറോപ്യൻ പര്യടനത്തിന്റെ രണ്ടാം ഘട്ടത്തിനായി സ്ലൊവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വലവും സാംസ്കാരിക സമ്പന്നവുമായ വരവേൽപ്പ്. സ്ലൊവാക്യയിലെ ഒരു നാടോടി കലാസംഘം ആലപിച്ച 'വന്ദേമാതരം' ഗാനവും, ആതിഥ്യമര്യാദയുടെ പ്രതീകമായ പരമ്പരാഗത 'അപ്പവും ഉപ്പും' നൽകിയുള്ള സ്വീകരണവും ചടങ്ങിന്റെ മുഖ്യ ആകർഷണങ്ങളായി. സ്ലൊവാക്യ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

സ്ലൊവാക്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരമ്പരാഗത സംഗീതവും നൃത്ത പ്രകടനങ്ങളുമാണ് പ്രധാനമന്ത്രിക്കായി അവിടെയൊരുക്കിയത്. ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ (ട്വിറ്റർ) കുറിച്ചതിങ്ങനെ; "നമ്മൾ വന്ദേമാതരത്തിന്റെ 150-ആം വാർഷികം ആഘോഷിക്കുകയും ഇന്ത്യയുടെ ചരിത്രത്തിലും സ്വാതന്ത്ര്യ സമരത്തിലും അതിനുള്ള മഹത്തായ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്യുന്ന ഈ വേളയിലാണ് ഇത്തരമൊരു അവതരണം നടന്നിരിക്കുന്നത്." സ്ലൊവാക്യയിലെ പ്രശസ്തമായ കലാസംഘമായ 'ലൂക്നിക്ക എൻസെംബിൾ' ആണ് ചടങ്ങിൽ വന്ദേമാതരം ആലപിച്ചത്.

നൂറ്റാണ്ടുകളായി സ്ലൊവാക്യൻ ജനത പിന്തുടരുന്ന ആതിഥ്യമര്യാദയുടെയും പരസ്പര ബഹുമാനത്തിന്റെയും പ്രതീകമായ അപ്പവും ഉപ്പും നൽകിയുള്ള സ്വീകരണമായിരുന്നു സ്വീകരണച്ചടങ്ങിലെ മറ്റൊരു സവിശേഷത. സ്ലൊവാക്യയുടെ സൗഹൃദത്തിന്റെയും മൂല്യങ്ങളുടെയും മനോഹരമായ പ്രതിഫലനമാണ് ഈ സ്വീകരണമെന്ന് മോദി വ്യക്തമാക്കി. സ്ലൊവാക്യൻ സംസ്കാരത്തിൽ അപ്പം സമൃദ്ധിയെയും ജീവനോപാധിയെയും സൂചിപ്പിക്കുമ്പോൾ, ഉപ്പ് മൂല്യത്തെയും സംരക്ഷണത്തെയും ദൃഢമായ സൗഹൃദത്തെയുമാണ് പ്രതിനിധീകരിക്കുന്നത്.

ഇതിനുപുറമെ, 'കൊപ്പാനിചിയാരിക്' സംഘത്തിന്റെ നാടോടി നൃത്ത പ്രകടനത്തിന്റെ ദൃശ്യങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു. ഇത്തരം നാടോടി പാരമ്പര്യങ്ങൾ ഒരു നാടിന്റെ സംസ്കാരവും ചരിത്രവും സംരക്ഷിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags

  • vande mataram
  • prime minister narendra modi
  • slovakia

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മോസ്‌കോ–ഡൽഹി ട്രെയിൻ: പാകിസ്ഥാൻ വഴി റെയിൽപാത നിർദേശിച്ച് റഷ്യ

മോസ്‌കോ–ഡൽഹി ട്രെയിൻ: പാകിസ്ഥാൻ വഴി റെയിൽപാത നിർദേശിച്ച് റഷ്യ

ഡൽഹിയിൽ 22,000 കോടി രൂപയുടെ അഴിമതിയെന്ന് ആം ആദ്മി പാർട്ടി; പാവങ്ങളുടെ അരി മറിച്ചുവിറ്റു?

ഡൽഹിയിൽ 22,000 കോടി രൂപയുടെ അഴിമതിയെന്ന് ആം ആദ്മി പാർട്ടി; പാവങ്ങളുടെ അരി മറിച്ചുവിറ്റു?

photo ; facebook

‘രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ മോദി നേരിട്ട് മറുപടി പറയണം’; ഖാർഗെ

representing image

കേരളത്തിന്റെ പേരുമാറ്റ ബിൽ നാളെ ലോക്‌സഭയിൽ

photo ; facebook

അർജുൻ ആയങ്കിയെക്കുറിച്ച് വിവരം നൽകിയ ഓട്ടോ ഡ്രൈവർക്ക് പാരിതോഷികം; 1 ലക്ഷം നൽകാമെന്ന് ഒരു വ്യക്തി അറിയിച്ചെന്ന് രമേശ് ചെന്നിത്തല

photo ; facebook

വന്ദേമാതരം വിവാദം: ‘രാജ്ഭവൻ പറയുന്നത് ചെയ്യാനാണോ സർക്കാർ?’; മന്ത്രി ഷംസുദ്ദീന്റെ പരാമർശത്തിനെതിരെ പി. രാജീവ്

Comments