
ഗുരുവായൂർ:കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിലപാടിന് കെ. മുരളീധരൻ്റെ വിമർശനം. ഗുരുവായൂർ ക്ഷേത്രദർശനത്തിനുശേഷം ശ്രീവത്സം അതിഥി മന്ദിരത്തിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ്. സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യയാത്ര:കേരളത്തിന്റെ ചരിത്രപരമായ തീരുമാനമാണ് ഇപ്പോൾ നടപ്പിലായത്.. എന്നാൽ, ഈ വികസന നേട്ടത്തെ പ്രതിപക്ഷ എം.എൽ.എ.മാർ ബഹിഷ്കരിച്ചത് ദൗർഭാഗ്യകരമാണെന്നും, ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റിവെച്ച് സഹകരിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിപ പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്ന് മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് ഡി.എം.ഒ.യുടെ ചാർജുള്ള ഉദ്യോഗസ്ഥൻ അവിടെയുണ്ട്; റിയാസിന്റെ നിർദ്ദേശപ്രകാരം ഡി.എം.ഒ.യുടെ നിയമന കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. രോഗം പടരാതിരിക്കാൻ സർക്കാർ ജാഗ്രത പുലർത്തുന്നുണ്ടെന്നും, പരിശോധനകൾ വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് എസ്.ഐ.ടി.യുടെ ചാർജ് ഷീറ്റ് സമർപ്പിച്ച ശേഷം മാത്രമേ സർക്കാർ തുടർനടപടികളിൽ ഇടപെടുകയുള്ളൂ. നിലവിൽ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും, ചാർജ് ഷീറ്റിലെ വിവരങ്ങൾ തൃപ്തികരമല്ലെങ്കിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളിൽ നിയമിച്ചുകൊണ്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സർക്കുലർ അത്യന്തം ദുഃഖകരമാണ്. ഈ ഉത്തരവ് നടപ്പാക്കരുതെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സർക്കുലർ നടപ്പാക്കാൻ ബോർഡ് തയ്യാറായില്ലെങ്കിൽ, സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡിന് പങ്കുണ്ടെന്ന നിഗമനത്തിലാകും സർക്കാർ മുന്നോട്ടുപോകുക. ആർ.എസ്.എസ്. പരിപാടിയിൽ പങ്കെടുത്ത വൈസ് ചാൻസലർമാരുടെ നടപടി ശരിയല്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സർക്കാർ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വൈസ് ചാൻസലർമാർ ഇത്തരത്തിലുള്ള പരിപാടികളിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നൽകിയ പരാമർശത്തിന്റെ പേരിൽ മാപ്പ് പറയേണ്ടത് പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






