
തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ മൂന്ന് വയസ്സുകാരി ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ടു. ഞായറാഴ്ച ഗുരുതര പരിക്കുകളോടെ ഒരു കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയ്ക്കിടെ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങി. സംഭവത്തിൽ സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശിയായ ഒരു തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയെ പരിചയമുണ്ടായിരുന്ന പ്രതി ബിസ്ക്കറ്റ് വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടുപോയതാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടിയുടെ കുടുംബവും ബിഹാറിൽ നിന്നുള്ളവരാണ്. അവർ ഗുമ്മിഡിപൂണ്ടിയിലെ SIPCOT വ്യവസായ മേഖലയിലാണ് താമസിച്ചിരുന്നത്.






