
തമിഴ് സിനിമയിലെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളാണ് ഡി ഇമ്മന്‍. വിജയ് ചിത്രം തമിഴനിലൂടെയാണ് സംഗീത സംവിധായകനായുളള അദ്ദേഹത്തിന്റെ ജീവിതം ആരംഭിച്ചത്. ഡി. ഇമ്മന്‍ സംഗീതം നല്കിയ ഗാനങ്ങള്‍ക്ക് കേരളത്തിലും ആരാധകര്‍ ഏറെയാണ്.
ഇപ്പോള്‍ അച്ഛന് ജന്മദിനാശംസകള് നേര്‍ന്ന് ഡി.ഇമ്മന്‍ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. അച്ഛന്റെ സ്നേഹവും പിന്തുണയുമാണ് തന്റെ ജീവിതത്തിന്റെ അടിത്തറ എന്നാണ് ഡി. ഇമ്മന്റെ വാക്കുകള്‍. തന്റെ വഴികാട്ടിയും കരുത്തും പ്രചോദനവുമായി നിലകൊളളുന്നതിന് അച്ഛന് അദ്ദേഹം നന്ദിയും പറഞ്ഞു.
'' എന്റെ പ്രിയപ്പെട്ട അച്ഛന് ജന്മദിനാശംസകള്. അച്ഛന്റെ സ്നേഹവും വിവേകവും മൂല്യങ്ങളും ഒടുങ്ങാത്ത പിന്തുണയുമാണ് എന്റെ ജീവിതത്തിന്റെയും ഈ യാത്രയുടെയും അടിത്തറ. ഇന്ന് ഞാന്‍ അനുഭവിക്കുന്ന ഓരോ അനുഗ്രഹങ്ങളും നമ്മുടെ കുടുംബത്തിനായി അച്ഛന് ചെയ്ത ത്യാഗങ്ങളിലും പ്രാര്‍ത്ഥനകളിലും വേരൂന്നിയതാണ്.
എന്റെ വഴികാട്ടിയും കരുത്തും പ്രചോദനവുമായി നിലകൊള്ളുന്നതിന് ഒത്തിരി നന്ദി. അച്ഛന് എപ്പോഴും നല്ല ആരോഗ്യവും സന്തോഷവും ദൈവത്തിന്റെ അളവറ്റ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു'', ഡി. ഇമ്മന്‍ കുറിച്ചു.
അധ്യാപകനായ ജെ. ഡേവിഡ് കിരുബക്കര ദാസ് ആണ് ഡി. ഇമ്മന്റെ പിതാവ്. ജീവിതത്തിലെ പ്രയാസകരമായ നിമിഷങ്ങളില്‍ തനിക്ക് കരുത്തായി നിന്നത് അച്ഛനാണെന്ന് ഡി. ഇമ്മന്‍ മുന്‍പും വ്യക്തമാക്കിയിരുന്നു.






