
മാതാപിതാക്കളുടെ 55-ാം വിവാഹവാർഷികദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് നടൻ രൺദീപ് ഹൂഡ. മാതാപിതാക്കൾക്കൊപ്പമുള്ള മനോഹരമായൊരു ചിത്രം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആശംസ.
"55 വർഷങ്ങൾക്ക് മുമ്പ് ഇന്ന് നിങ്ങൾ വിവാഹിതരായിരുന്നില്ലെങ്കിൽ ഞാൻ ഇന്ന് ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഹാപ്പി 55 ആനിവേഴ്സറി മമ്മി, പപ്പ" എന്നാണ് മാതാപിതാക്കളെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പം രൺദീപ് ഹൂഡ കുറിച്ചത്.
കഴിഞ്ഞ മാർച്ചിലായിരുന്നു രൺദീപ് ഹൂഡയ്ക്കും ഭാര്യ ലിൻ ലൈശ്രാമിനും പെൺകുഞ്ഞ് ജനിച്ചത്. രൺദീപിന്റെ പിതാവിന്റെ ജന്മദിനത്തിന്റെ അതേദിവസമായിരുന്നു മകളുടെ ജനനം. നിരവധിപ്പേരാണ് നടന്റെ മാതാപിതാക്കൾക്ക് ആശംസകളുമായി പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.






