
പ്രിയതമ ഇന്ദുവിന് ജന്മദിനാശംസകൾ നേർന്ന് ഗായകൻ മിഥുൻ ജയരാജ് പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഇന്ദുവിനും മകൾക്കുമൊപ്പമുള്ള മനോഹര നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങളും മിഥുൻ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടെയും ജീവിതയാത്രയിലെ സുന്ദരമായ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു മിഥുന്റെ വാക്കുകൾ.
‘ഹാപ്പി ബര്‍ത്ത്‌ഡേ പാ... നമ്മുടെ ജീവിതത്തിലെ ചില നിമിഷങ്ങളാണിവ. ഇതൊരു മനോഹരമായ യാത്രയായിരുന്നു. എന്റെ എല്ലാ വീഴ്ചകളിലും നമ്മള്‍ തിരികെ കയറിവരുന്നു എന്ന് നീ ഉറപ്പാക്കിയിരുന്നു. ഇത്രയും ദയയുളളവളും, പിന്തുണയ്ക്കുന്നവളും, ഒരിക്കലും കുറ്റപ്പെടുത്താത്തവളും , നിരുപാധികമായി സ്‌നേഹിക്കുന്നവളും ആയതിന് നന്ദി. വളരെ അപൂര്‍വ്വമായി മാത്രം ഉണ്ടാകാറുളള നമ്മുടെ വഴക്കുകള്‍ക്കും നന്ദി.
ആ വഴക്കുകള്‍ക്ക് ശേഷമുളള ഇണക്കങ്ങള്‍ക്ക് നന്ദി, നമ്മള്‍ ഒരുമിച്ച് ചിരിച്ച എല്ലാ ചിരികള്‍ക്കും, ഒഴുക്കിയ കണ്ണീരിനും നന്ദി. നിന്റെ മുന്നില്‍ എന്റെ എല്ലാ സങ്കടങ്ങളും തുറന്നുപറയാന്‍ എനിക്ക് സ്വാതന്ത്ര്യം തന്നതിന് നന്ദി. ചിലപ്പോള്‍ ഒരുപാട് പക്വതയോടെ പെരുമാറിയതിനും, മറ്റുചിലപ്പോള്‍ ഒരു കുട്ടിയെപ്പോലെയായതിനും നന്ദി. നീ നീയായിരിക്കുന്നതിന് ഒരുപാട് നന്ദി.
ഹാപ്പി ബര്‍ത്ത്‌ഡേ ഇന്ദു പ്രസാദ്. നീ അര്‍ഹിക്കുന്ന എല്ലാ സന്തോഷവും നിനക്ക് ഉണ്ടാകട്ടെ. എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്’ മിഥുന്‍ കുറിച്ചു. ഒരുപാട് സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ നിരവധി ആരാധകരും സഹപ്രവര്‍ത്തകരുമാണ് ഇന്ദുവിന് ജന്മദിനാശംസകളുമായി എത്തിയിരിക്കുന്നത്.
മിഥുന്‍ ജയരാജും ഭാര്യ ഇന്ദുവും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. റിയാലിറ്റി ഷോകളിലും, ചാനല്‍ പരിപാടികളിലുമായി സജീവമാണ് ഇരുവരും. സോഷ്യല്‍ മീഡിയയിലുടെയും ഇരുവരുംതങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇരുവര്‍ക്കും ഒരു മകളുണ്ട്. അടുത്തിടെയായിരുന്നു ദമ്പതികള്‍ തങ്ങളുടെ 15 ാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. വാര്‍ഷിക ദിനത്തില്‍ മിഥുന്‍ പങ്കുവെച്ച രസകരമായ പോസ്റ്റും ഏറെ ശ്രദ്ധനേടിയിരുന്നു.






