
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 200 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,10,800 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 13,850 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച ഒറ്റയടിക്ക് 2,160 രൂപ ഉയർന്നതോടെയാണ് സ്വർണവില വീണ്ടും കുതിച്ചുയരാൻ തുടങ്ങിയത്. തുടർന്ന് മൂന്ന് ദിവസത്തിനിടെ പവന് 4,300 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച 5,000 രൂപയിലധികം ഇടിഞ്ഞ ശേഷമാണ് സ്വർണവില തിരിച്ചുകയറിയത്.
ഈ വർഷം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവൻ സ്വർണത്തിന്റെ എക്കാലത്തെയും ഉയർന്ന വില. അതേസമയം, കഴിഞ്ഞ ഡിസംബർ 23നാണ് കേരളത്തിൽ ആദ്യമായി സ്വർണവില പവന് ഒരു ലക്ഷം രൂപയുടെ നാഴികക്കല്ല് പിന്നിട്ടത്.






