
തിരുവനന്തപുരം: എസ്ഐയായി നിയമനം നല്‍കിയ മുന്‍ സര്‍ക്കാര്‍ നടപടി റദ്ദാക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ഇടപെടലില്‍ പ്രതികരിച്ച് ബോഡി ബില്‍ഡിങ് താരം ഷിനു ചൊവ്വ. ഇലയിട്ടിട്ട് ഊണില്ല എന്ന് പറഞ്ഞ അവസ്ഥയാണെന്ന് ഷിനു ചൊവ്വ മാധ്യമങ്ങളോട് പറഞ്ഞു . 69 മില്ലി സെക്കന്റിന്റെ പേരിലാണ് വേട്ടയാടുന്നതെന്നും നാല് ദിവസം മുന്‍പാണ് കായികക്ഷമത പരീക്ഷ അറിയിക്കുന്നതെന്നും ഷിനു ചൊവ്വ കൂട്ടിച്ചേര്‍ത്തു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല ഞാന്‍. എന്റെ യോഗ്യത ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. മെഡിക്കലിലും പരാജയപ്പെടുത്താന്‍ ശ്രമം നടന്നു, പക്ഷേ നടന്നില്ല. എനിക്കെതിരെയുള്ള നീക്കം ഗൂഢാലോചനയുടെ ഭാഗമാണ്', ഷിനു ചൊവ്വ പറഞ്ഞു.'നിയമപരമായാണ് നിയമനം നേടിയത്. എന്റെ നിയമനം റദ്ദാക്കാന്‍ ഒരു കൂട്ടം ആളുകള്‍ ആസൂത്രിതമായി ഇടപെടുന്നു.
അതേസമയം ബോഡി ബില്‍ഡര്‍ ഷിനു ചൊവ്വയെ നിയമം ലംഘിച്ച് പോലീസിലെടുത്ത പിണറായി സര്‍ക്കാര്‍ തീരുമാനം റദ്ദാക്കാന്‍ ഒരുങ്ങി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഷിനു ചൊവ്വയുടെ പരിശീലനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. നിയമനം നല്‍കിയ സാഹചര്യത്തേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിയോടും ആവശ്യപ്പെട്ടു.
ശരീരസൗന്ദര്യ മത്സരവിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തായിരുന്നു നിയമനം നല്‍കിയത്. ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ട ഇരുവരുടെയും നിയമനം പാര്‍ട്ടി ബന്ധം കണക്കിലെടുത്താണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ബോഡി ബില്‍ഡിങ് രംഗത്തും അതുമായി ബന്ധപ്പെട്ട മല്‍സരങ്ങളിലും കേരളത്തിനായി നേട്ടങ്ങള്‍ കൊയ്ത താരമാണ് ഷിനു ചൊവ്വ. പക്ഷെ ബോഡി ബില്‍ഡിങിനെ കായിക ഇനമായി അംഗീകരിക്കാത്തതുകൊണ്ട് സ്പോഴ്സ് ക്വാട്ട നിയമനത്തിന് തടസ്സം.






