More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

വിസ്‌മയ പ്രതീക്ഷയില്‍ കേരളം; സതീശന്റെ കന്നിബജറ്റ്‌ ഇന്ന്‌

Authored by Web Desk | Last updated: 18 Jun 2026, 11:33 PM | 1 min read

Print
വിസ്‌മയ പ്രതീക്ഷയില്‍ കേരളം; സതീശന്റെ കന്നിബജറ്റ്‌ ഇന്ന്‌

തിരുവനന്തപുരം: വിസ്‌മയങ്ങള്‍ക്കായി കാതോര്‍ത്ത്‌ കേരളം. മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന്‌ അവതരിപ്പിക്കുന്ന ബജറ്റില്‍ എന്തൊക്ക വിസ്‌മയം ആണ്‌ ഒളിപ്പിച്ചിരിക്കുന്നത്‌ എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സംസ്‌ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയും ജനങ്ങളുടെ പ്രതീക്ഷകളും ഒരേപോലെ കാത്തുസൂക്ഷിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്‌ ധനമന്ത്രിയെ കാത്തിരിക്കുന്നത്‌.

പുതിയ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ ആദ്യ ബജറ്റായതിനാല്‍ വലിയ തോതിലുള്ള ജനകീയ കരുതലും പ്രഖ്യാപനങ്ങളും ഇതിലുണ്ടാകുമെന്നാണ്‌ പരക്കെയുള്ള പ്രതീക്ഷ. യുവജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച്‌ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ടതില്ലെന്ന ഉറച്ച തീരുമാനത്തിലായിരിക്കും സര്‍ക്കാര്‍ മുന്നോട്ട്‌ പോവുകയെന്നാണ്‌ സൂചനകള്‍. എന്നാല്‍, സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവൃത്തിദിനങ്ങള്‍ ആഴ്‌ചയില്‍ അഞ്ചാക്കണമെന്ന ദീര്‍ഘനാളത്തെ ആവശ്യത്തില്‍ ബജറ്റില്‍ അനുകൂല പ്രഖ്യാപനമുണ്ടാകുമോ എന്ന്‌ ജീവനക്കാര്‍ ഉറ്റുനോക്കുന്നുണ്ട്‌. സാമൂഹിക ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുന്നത്‌ സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായേക്കുമെന്നാണ്‌ വിലയിരുത്തല്‍. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, അടിസ്‌ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകള്‍ക്ക്‌ വലിയ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ജനകീയ ബജറ്റായിരിക്കുമെന്നാണ്‌ സൂചന.

പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത്‌, ജനുവരി 29 ന്‌ അന്നത്തെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച സംസ്‌ഥാന ബജറ്റില്‍ ആകെ വരുമാനമായി കണക്കാക്കിയിരുന്നത്‌ 1.84 ലക്ഷം കോടി രൂപയും ചെലവ്‌ 2.39 ലക്ഷം കോടിയുമായിരുന്നു. വരവുംചെലവും തമ്മില്‍ 55,419 കോടിയുടെ വ്യത്യാസമുള്ളതിനാല്‍ അത്രയും തുക റിസര്‍വ്‌ ബാങ്ക്‌ വഴി പൊതുവിപണിയില്‍നിന്നു കടമെടുക്കാമെന്നും കണക്കുകൂട്ടി. ശമ്പളവും പെന്‍ഷനും പലിശയും മറ്റു ഭരണച്ചെലവും ബജറ്റില്‍ ലക്ഷ്യമിട്ടതു പോലെ നടക്കും.


ജി. അരുണ്‍

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

എബോളയും? ഷിഗെല്ല, നിപ, മലേറിയ, ഡെങ്കി...

എബോളയും? ഷിഗെല്ല, നിപ, മലേറിയ, ഡെങ്കി...

പി.എം. ശ്രീയില്‍ രാഷ്‌ട്രീയപ്പോര്‌

പി.എം. ശ്രീയില്‍ രാഷ്‌ട്രീയപ്പോര്‌

സതീശന്റെ ബജറ്റും ചരിത്രകൗതുകങ്ങളും...

സതീശന്റെ ബജറ്റും ചരിത്രകൗതുകങ്ങളും...

പ്രീ സ്‌കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ രണ്ടരവയസുകാരന്‍ റോഡിലേക്കിറങ്ങി

പ്രീ സ്‌കൂളിന്റെ തുറന്നുകിടന്ന ഗേറ്റിലൂടെ രണ്ടരവയസുകാരന്‍ റോഡിലേക്കിറങ്ങി

സൗജന്യയാത്ര സാധാരണക്കാര്‍ക്ക്‌ ഉപകാരപ്രദം: ഹൈക്കോടതി

സൗജന്യയാത്ര സാധാരണക്കാര്‍ക്ക്‌ ഉപകാരപ്രദം: ഹൈക്കോടതി

ട്രോളിങ്‌ നിരോധനം; വിലക്കയറ്റം രൂക്ഷം

ട്രോളിങ്‌ നിരോധനം; വിലക്കയറ്റം രൂക്ഷം