
ആലുവ: പ്രീ സ്‌കൂളിന്റെ തുറന്നു കിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ രണ്ടര വയസുകാരന്‍ അപകടത്തില്‍നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. തിരക്കേറിയ റോഡിലേക്ക് കൊച്ചുകുട്ടി എത്തുന്നത് കണ്ട് മിനി ലോറി ൈഡ്രവറാണ് ഹോണടിച്ച ശേഷം ഓടിയിറങ്ങി കുട്ടിയെ മാറ്റിയത്. ആലുവ എടയപ്പുറം റോഡില്‍ ഇന്നലെ രാവിലെ 10.30 യോടെയായിരുന്നു സംഭവം. തോട്ടുംമുഖത്തു നിന്നും എടയപ്പുറത്തേക്ക് പോകുന്ന തിരക്കേറിയ റോഡരികിലെ നഴ്‌സറിയില്‍ നിന്നും കുട്ടി റോഡിലേക്ക് ഓടിയത്. ഈ സമയം അതിലെ വരികയായിരുന്ന ചരക്ക് ലോറി ൈഡ്രവറുടെ ശ്രദ്ധയില്‍പെട്ടു. കുട്ടിയെ കണ്ടു വണ്ടി നിര്‍ത്തി വണ്ടിയിലുണ്ടായിരുന്നവര്‍ കുട്ടിയെ സുരക്ഷിതമാക്കിയ ശേഷം ഹോണ്‍ അടിച്ച് ആളെ കൂട്ടി. ഈ സമയവും സ്‌കൂളധികൃതര്‍ സംഭവം അറിഞ്ഞിരുന്നില്ല. പെയ്‌ന്റിങ്ങ് നടന്നിരുന്നതിനാലാണ് ഗേറ്റ് തുറന്ന് കിടന്നതെന്നാണ് അധികൃതര്‍ പറയുന്നത്.






