
തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യബജറ്റില്‍ ചെറുകിട തൊഴില്‍മേഖലകള്‍ക്കും ഊന്നല്‍. എംഎസ്എംഇ പദ്ധതിക്ക് 100 കോടി രൂപ. ചെറുകിട സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രോത്സാഹനം നല്‍കുമെന്നും പറഞ്ഞു.
ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറി കൗണ്‍സില്‍ രൂപീകരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായ കൗണ്‍സിലായിരിക്കും രൂപീകരിക്കുക. പതിനായിരം എംഎസ്എംഇ സംരംഭങ്ങള്‍ ആരംഭിക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി. പ്രതിസന്ധി നേരിടുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കും. കേരള എംഎസ്എംഇ ഗ്രോത്ത് സ്കീമിന് നേതൃത്വം നല്‍കും.
തൊഴില്‍ മേഖല പദ്ധതിക്കായി 2 കോടി വകയിരുത്തും. ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍ രൂപീകരിക്കും. സാറ്റലൈറ്റ് ടെക്നോളജിയില്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ മൂന്നു ജില്ലകളെ ഏകോപിപ്പിച്ചു സതേണ്‍ സതേണ്‍ കേരള എക്കണോമിക് കോറിഡോറും പ്രഖ്യാപിച്ചു.






