
അവതാരകയായി തുടക്കം കുറിച്ച് അഭിനയിച്ച ആദ്യ സിനിമയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് രജിഷ വിജയന്. അനുരാഗകരിക്കിന്‍ വെള്ളം എന്ന ആദ്യ ചിത്രത്തിലെ മികച്ച അഭിനയത്തിലൂടെ തന്നെ ആരാധകരുടെ ഹൃദയം കീഴടക്കാന്‍ രജിഷയ്ക്ക് കഴിഞ്ഞു. പിന്നീട് ജൂൺ അടക്കമുള്ള സ്ത്രീ പ്രാധാന്യമുള്ള ഒട്ടനവധി സിനിമകളിലൂടെ രജിഷ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.
കുറെയധികം സിനിമകള്‍ ചെയ്യുക എന്നതിലുപരി വ്യത്യസ്തമായ കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്ത് മികച്ച സിനിമകളുടെ ഭാഗമാകുക എന്ന രീതിയാണ് താരത്തിന്റേത്. അതുകൊണ്ടു തന്നെ താരത്തിന്റെ സിനിമകള്‍ക്ക് വലിയൊരു ശതമാനം പ്രേക്ഷകരുണ്ട്. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്ക്കുന്ന താരമാണ് രജിഷ. തന്റെ പുതിയ വിശേഷങ്ങളും പുത്തന്‍ ഫോട്ടോഷൂട്ടുകളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഗ്ലാമര്‍ ലുക്കിലുള്ള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. അടുത്തിടെ ഇറ്റലിയിലേക്ക് നടത്തിയ വെക്കേഷൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. ഫ്ലോര്‍ ലെംഗ്ത് ബര്‍ഗണ്ടി കളര്‍ മാക്സി ഡ്രസ്സിലാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. സ്പാഗെട്ടി സ്ട്രാപ്പുകളും ലോ ബാക്ക് ഡീപ്പ് നെക്കുമാണ് ഈ ഔട്ട്ഫിറ്റിന് ഹോട്ട് ലുക്ക് നല്‍കുന്നത്. ‘‘കാലക്രമേണ നഷ്ടപ്പെട്ടു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് രജിഷ ഇറ്റലിയില്‍ നിന്നുള്ള വെക്കേഷന് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. മിനിമല്‍ മേക്കപ്പില്‍ ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ തരംഗമാകുകയാണ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലും തന്റെ ശക്തമായ സാന്നിധ്യം അറിയിക്കാൻ രജിഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ധനുഷിനൊപ്പം അഭിനയിച്ച 'കർണ്ണൻ' എന്ന തമിഴ് ചിത്രം തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ രജിഷയ്ക്ക് വലിയ സ്വീകാര്യത നൽകി. തുടർന്ന് കാർത്തി നായകനായ 'സർദാർ' എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. ശരത് മന്ദവന സംവിധാനം ചെയ്ത 'രാമറാവു ഓൺ ഡ്യൂട്ടി' എന്ന ചിത്രത്തിലൂടെയാണ് താരം തെലുങ്ക് സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്.
മാരി സെൽവരാജ് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ 'ബൈസൺ' ആണ് രജിഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം. ചിത്രത്തിൽ ധ്രുവിന്റെ സഹോദരിയുടെ വേഷത്തിലാണ് താരം എത്തിയത്. അതേസമയം, മലയാളത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള 'കളങ്കാവൽ' എന്ന ചിത്രത്തിലാണ് രജിഷ ഒടുവിൽ അഭിനയിച്ചത്. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഒരിടം ഉറപ്പിച്ചുകൊണ്ട് വിജയയാത്ര തുടരുകയാണ് രജിഷ വിജയൻ.






