
ആരാധകര്‍ക്കേറെ പ്രിയങ്കരിയാണ് നടി സാമന്ത റൂത്ത് പ്രഭു. കഴിഞ്ഞ ഡിസംബറിലായിരുന്നു സാമന്തയും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായത്. ഇപ്പോഴിതാ സാമന്ത ഗര്‍ഭിണിയാണെന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
നടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘മാ ഇന്‍തി ബംഗാരം’ തിയേറ്ററില്‍ മികച്ച വിജയമാണ് നേടിയത്. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി സാമന്തയും ഭര്‍ത്താവ് രാജ് നിദിമോരുവും ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.ഈ ചടങ്ങില്‍ നിന്നുളള നടിയുടെ ചിത്രങ്ങളും വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഈ ചിത്രങ്ങളില്‍ നിന്നാണ് സാമന്തയ്ക്ക് ബേബി ബംപ് ഉണ്ടെന്നും താരം ഗര്‍ഭിണിയാണെന്നും ആരാധകര്‍ കണ്ടെത്തിയത്.
'വാര്‍ത്ത സത്യമാണ്. പുതിയ വിശേഷത്തില്‍ ഇരുവരും വലിയ സന്തോഷത്തിലാണ്. കുഞ്ഞ് എത്തുന്നുവെന്ന വാര്‍ത്ത അധികം വൈകാതെ അവര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും' -സാമന്തയും രാജുമായി അടുത്ത വൃത്തങ്ങള്‍ ഇങ്ങനെ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നിനായിരുന്നു സാമന്തയുടെയും രജ് നിദിമോരുവിന്റെയും വിവാഹം. കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അതിന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.






