
നടനും ഭര്‍ത്താവുമായ വിഷ്ണു വിശാലിനും പിതാവ് ക്രാന്തി ഗുട്ടയ്ക്കും ഫാദേഴ്‌സ് ഡേ ആശംസകള്‍ നേര്‍ന്ന് ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഭര്‍ത്താവിന്റെയും അച്ഛന്റെയും ചിത്രങ്ങള്‍ പങ്കുവെച്ച് താരം ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചത്.
"പെണ്‍കുട്ടികള്‍ക്ക് തങ്ങളായിത്തന്നെ ജീവിക്കാന്‍ കഴിയുന്നത് അവരുടെ അച്ഛന്മാര്‍ പലപ്പോഴും അവര്‍ കാണുന്ന ആദ്യത്തെ ഫെമിനിസ്റ്റുകള്‍ ആയതുകൊണ്ടാണ്. മകള്‍ക്ക് ആത്മവിശ്വാസം പകരുകയും, അവരുടെ ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നല്‍കുകയും, യഥാര്‍ത്ഥ ബഹുമാനം എന്താണെന്ന് കാണിച്ചുകൊടുക്കുകയും ചെയ്യുന്ന എല്ലാ പെണ്‍കുട്ടികളുടെ അച്ഛന്മാര്‍ക്കും... നിങ്ങള്‍ അര്‍ഹിക്കുന്നതിലും എത്രയോ കുറച്ചാണ് പ്രശംസിക്കപ്പെടുന്നത്. ഏവര്‍ക്കും ഹൃദയം നിറഞ്ഞ പിതൃദിനാശംസകള്‍," ജ്വാല കുറിച്ചു.
2021 ഏപ്രിലിലായിരുന്നു തെന്നിന്ത്യൻ താരം വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായത്. രണ്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഏപ്രില്‍ 22-നാണ് ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. 'മിറ' എന്നാണ് മകളുടെ പേര്.






