
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം. ജോൺ ഇന്ന് നടത്താനിരുന്ന KEAM പരീക്ഷാ ഫലപ്രഖ്യാപനം മാറ്റിവെച്ചു. CBSE പ്ലസ് ടു പുനർമൂല്യനിർണയ ഫലം ഇന്നലെ രാത്രി പ്രഖ്യാപിച്ചതിനെ തുടർന്നുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
മാർക്ക് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള സമയം നീട്ടണമെന്ന ആവശ്യം ഉയർന്നതോടെ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്ക അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിർദേശം നൽകി.
എല്ലാ വിഭാഗം വിദ്യാർഥികൾക്കും അവസരം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു. CBSE റീവാല്യൂവേഷൻ മാർക്കുകൾ കൂടി ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പുനക്രമീകരിച്ച് ഈ മാസം 26-ന് ഫലപ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.






