
പത്തനംതിട്ട: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്നതിനിടെ സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ വിമർശനം ശക്തമാകുന്നു. വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവിന്റെ പേരിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മുൻ ആരോഗ്യമന്ത്രി വീണാ ജോർജും രംഗത്തെത്തിയത്.
കഴിഞ്ഞ 30 ദിവസത്തിനിടെ സംസ്ഥാനത്ത് പനി ബാധിച്ച് 87 പേർ മരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വീണാ ജോർജ് ചോദ്യങ്ങൾ ഉയർത്തി. അനാവശ്യ പ്രസ്താവനകൾ അവസാനിപ്പിച്ച് വകുപ്പ് കാര്യക്ഷമമായി നയിക്കണമെന്നാണ് അവർ ആവശ്യപ്പെട്ടത്.
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മുൻമന്ത്രി ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.






