
സ്വന്തം ജീവിതത്തില്‍ ‘അച്ഛന്’ എന്ന വ്യക്തി ചെലുത്തിയ സ്വാധീനവും സ്നേഹവും കരുത്തും എത്രത്തോളമാണെന്ന് പലരും പങ്കിട്ടത് ‘ഫാദേഴ്സ് ഡേ’യിലായിരുന്നു. സെലിബ്രിറ്റികളില്‍ പലരും തങ്ങളുടെ അച്ഛനെ ഓര്‍ക്കുകയും ഒപ്പമുള്ള ചിത്രം പങ്കിടുകയും ചെയ്തു. തനിക്കൊപ്പമില്ലാത്ത ആ സ്നേഹവാത്സല്യത്തിന്റെ നഷ്ടം പങ്കിട്ടവരും കുറവല്ല.
ഇപ്പോഴിതാ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു കുറിപ്പ് പങ്കിടുകയാണ് അഭിനേത്രിയും എഴുത്തുകാരിയും താരപത്നിയുമായ ട്വിങ്കിള്‍ ഖന്ന. രാജേഷ് ഖന്നയുടെ 31-ാം പിറന്നാളിൽ ജനിച്ച ട്വിങ്കിൾ, അച്ഛൻ ഒരു മകനെ പ്രതീക്ഷിച്ചിരുന്നില്ല എന്ന തോന്നല്‍ തനിക്ക് ഒരിക്കലും തന്നിട്ടില്ലെന്ന് ട്വിങ്കിള്‍ കുറിച്ചു. അമ്മ ഡിംപിൾ കപാഡിയയ്ക്ക് നൽകാൻ കഴിയുമായിരുന്ന ഏറ്റവും മികച്ച സമ്മാനമായി രാജേഷ് ഖന്ന തന്നെ കണക്കാക്കിയതായും താരം കുറിച്ചു.
‘‘മൂത്തകുട്ടിയായി ഒരു ആണ്‍കുട്ടിയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് അച്ഛന്‍ എന്നോട് ഒരിക്കലും പറഞ്ഞിരുന്നില്ല. എനിക്കറിയാവുന്നത് അദ്ദേഹം എന്റെ അമ്മയോട് പറഞ്ഞിട്ടുള്ളതാണ്. അതിങ്ങനെയാണ്, ‘കാലുകൾ ഉയർത്തി ഞാൻ ലോകത്തിലേക്ക് പ്രവേശിച്ചതാണ് അദ്ദേഹത്തിന്റെ 31-ാം ജന്മദിനത്തിൽ അമ്മ അച്ഛന് കൊടുത്ത ഏറ്റവും മികച്ച സമ്മാനം’ എന്നാണ്.
അദ്ദേഹം എന്നെ എപ്പോഴും ടീന ബാബ എന്നാണ് വിളിച്ചിരുന്നത്, ഒരിക്കലും കുഞ്ഞേ എന്ന് വിളിച്ചിരുന്നില്ല. ആ സമയത്ത് എനിക്ക് അത് മനസ്സിലായില്ലെങ്കിലും, എന്റെ വളർത്തൽ എന്റെ ചുറ്റുമുള്ള മറ്റ് എല്ലാ പെൺകുട്ടികളിൽ നിന്നും വ്യത്യസ്തമായിരുന്നു. അവരുടെ കൗമാരത്തെ ചുറ്റിപ്പറ്റിയുള്ള നിയന്ത്രണങ്ങൾ എന്റെ പ്രായത്തെ നിർവചിച്ചില്ല. പിന്നീട് അവരുടെ ഭർത്താക്കന്മാർക്ക് തടവറയുടെ വൃത്തം നടപ്പിലാക്കുന്നതിനായി നൽകപ്പെടുന്ന സ്ഥിരം അടയാളം എന്റെ കാര്യത്തിൽ നിലവിലില്ലായിരുന്നു.
നഷ്ടം ഒരു സ്ഥിരം വേദനയല്ല, അതിന് ഒരു ഫുൾ സ്റ്റോപ്പ് ഇല്ല. അത് ഇടവേളകൾക്കിടയിൽ ജീവിക്കുകയും അപ്രതീക്ഷിത നിമിഷങ്ങളിൽ ഉയർന്നുവരികയും ചെയ്യും. ചിലപ്പോൾ അത് റേഡിയോയിലെ ഒരു പാട്ടായിരിക്കും മറ്റുചിലപ്പോള്‍ ഞാന്‍ കാജല്‍ വരയ്ക്കുമ്പോള്‍ എന്റെ പ്രതിബിംബത്തിൽ നിന്ന് അതേ വളഞ്ഞ പുരികങ്ങൾക്ക് കീഴിൽ അദ്ദേഹത്തിന്റെ കണ്ണുകൾ ഉറ്റുനോക്കുന്നത് ഞാൻ കാണുന്നതാകാം. ആവേശത്തോടെ ഉണരുമ്പോൾ എന്റെ ഹൃദയം തളരുന്നതിനു മുമ്പ് എല്ലാ ജന്മദിനത്തിലും അത് ഒളിഞ്ഞിരിക്കുന്നുണ്ട്. വാക്കുകളെ സ്നേഹിച്ചിരുന്ന മനുഷ്യൻ, എല്ലായ്പ്പോഴും അവ കൃത്യമായ ക്രമത്തിൽ ഉപയോഗിച്ചു. ഡൺഹില്ലിലെ പുസ്തകങ്ങളും ഗ്ലാസുകളും പാക്കറ്റുകളും ആരും മാറ്റുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലാത്തതു പോലെ ഇവയിൽ കൃത്രിമം കാണിക്കാനോ മാറ്റിസ്ഥാപിക്കാനോ മാറ്റാനോ കഴിയില്ല.
വർഷാവർഷം അദ്ദേഹം അതുതന്നെ പറഞ്ഞുകൊണ്ടിരുന്നു. മറ്റാർക്കും ഒരിക്കലും പറയാൻ കഴിയാത്ത ‘നിങ്ങൾക്കും ജന്മദിനാശംസകൾ, ടീന ബാബ’ എന്നത്. ജൂണിൽ ഫാദേഴ്‌സ് ഡേ വന്നേക്കാം, പക്ഷേ എനിക്ക് അത് എപ്പോഴും ഡിസംബറിലായിരിക്കും...’’ എന്നാണ് ട്വിങ്കിള്‍ കുറിച്ചിരിക്കുന്നത്. ഒപ്പം അച്ഛനുമായി പങ്കിട്ട് ഏറ്റവും അമൂല്യമായ നിമിഷം ഏതെന്ന് പങ്കിടാന്‍ ട്വിങ്കിള്‍ ആരാധകരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
നിരവധി സഹതാരങ്ങളും ആരാധകരും ട്വിങ്കിളിന്റെ ഫാദേഴ്സ് ഡേ കുറിപ്പിന് താഴെ സ്നേഹവും ആശംസയും കുറിക്കുന്നുണ്ട്. ‘നീ എഴുതിയതിൽ വച്ച് ഏറ്റവും മികച്ചത്...’ എന്നാണ് സംവിധായികയും സുഹൃത്തുമായ ഫറ ഖാന്‍ കമന്റില്‍ കുറിച്ചിരിക്കുന്നത്.
ഹിന്ദി സിനിമയുടെ ആദ്യ സൂപ്പർസ്റ്റാർ എന്ന് അറിയപ്പെട്ടിരുന്ന താരമാണ് രാജേഷ് ഖന്ന. മകള്‍ ട്വിങ്കിളുമായി ആഴത്തിലുള്ള ഒരു സ്നേഹബന്ധമായിരുന്നു രാജേഷ് ഖന്നയ്ക്കുണ്ടായിരുന്നത്. അഭിനേത്രിയായ ഡിംപിൾ കപാഡിയയെ 1973 ൽ വിവാഹം കഴിച്ച രാജേഷ് ഖന്നയ്ക്ക്, ട്വിങ്കിൾ ഖന്ന, റിങ്കെ ഖന്നയുടെയും പെൺമക്കളാണുള്ളത്. 2012 ലാണ് രാജേഷ് ഖന്ന അന്തരിച്ചത്. ഈ ഫാദേഴ്‌സ് ഡേ കുറിപ്പിലൂടെ അദ്ദേഹത്തിന്റെ വാക്കുകളും ശീലങ്ങളും വാത്സല്യവും ട്വിങ്കിളിന്റെ ജീവിതത്തിലെ ഏറ്റവും ചെറിയ കോണുകളിൽ പോലും ഇന്നും എങ്ങനെ പതിഞ്ഞിരിക്കുന്നുവെന്നത് തെളിയിക്കുന്നു.






