More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Opinion
Loading...

'സംശയം വേണ്ട; റബര്‍ ബോര്‍ഡ്‌ കോട്ടയത്തുതന്നെ തുടരും', നിലപാട്‌ വ്യക്‌തമാക്കി എന്‍. ഹരി

Authored by സ്വന്തം ലേഖകന്‍ | Last updated: 22 Jun 2026, 11:36 PM | 2 min read

Print
'സംശയം വേണ്ട; റബര്‍ ബോര്‍ഡ്‌ കോട്ടയത്തുതന്നെ തുടരും', നിലപാട്‌ വ്യക്‌തമാക്കി എന്‍. ഹരി
റബറിനൊപ്പം റബര്‍ ബോര്‍ഡ്‌ ആസ്‌ഥാനവും വടക്കു കിഴക്കന്‍ സംസ്‌ഥാനങ്ങളിലേക്കു പറിച്ചുനടില്ലെന്ന്‌ ബോര്‍ഡ്‌ ചെയര്‍മാനായി ഇന്നു സ്‌ഥാനമേല്‍ക്കുന്ന എന്‍. ഹരി. വര്‍ഷങ്ങള്‍ക്കുശേഷം സിവില്‍ സര്‍വീസ്‌ രംഗത്തു നിന്നതല്ലാതൊരാള്‍ ചെയര്‍മാന്‍ സ്‌ഥാനത്തേക്കു വരുന്നുവെന്ന പ്രത്യകത ഹരിയുടെ സ്‌ഥാനലബ്‌ധിക്കു പിന്നിലുണ്ട്‌. മുമ്പ്‌ അധ്യക്ഷ സ്‌ഥാനത്തിരുന്നവരില്‍ ഭൂരിഭാഗവും റബറുമായി യാതൊരു ബന്ധമില്ലാത്ത അന്യസംസ്‌ഥാനങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള സിവില്‍ സര്‍വീസ്‌ ഉദ്യോഗസ്‌ഥരായിരുന്നു. സ്‌ഥാനമേല്‍ക്കുന്നതിനു മുന്നോടിയായി ബോര്‍ഡിലൂടെ കര്‍ഷകര്‍ക്കായി വരുംകാലങ്ങളില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെക്കുറിച്ചു ഹരി സംസാരിക്കുന്നു.


റബര്‍ ഇല്ലെങ്കില്‍ വിലയുണ്ട്‌,ടാപ്പിങ്ങ്‌ ആരംഭിച്ചാല്‍ വിലയിടിയും, ഈ പ്രവണതയ്‌ക്ക്‌ എന്നു മാറ്റം വരും?


റബര്‍ ബില്‍ പാസാകുന്നതോടെ വിപണിയില്‍ കൂടുതല്‍ ഇടപെടലുകള്‍ക്കു ബോര്‍ഡിനു സാധ്യമാകും. അന്താരാഷ്‌ട്ര മാര്‍ക്കറ്റിനെ ആശ്രയിച്ചാണു വില നിര്‍ണയമെങ്കിലും ആഭ്യന്തര വില സുസ്‌ഥിരമായി നിര്‍ത്താന്‍ കഴിയുന്നത്ര ഇടപെടലുകള്‍ ബോര്‍ഡ്‌ നടത്തും. നിലവില്‍ വില ഇത്രയും ഉയര്‍ന്നു നില്‍ക്കാന്‍ കാരണം കേന്ദ്രസര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലാണ്‌, ഇതു തുടരാന്‍ ശ്രമിക്കും.

കര്‍ഷകര്‍ക്കു കൃഷി കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വില സ്വഭാവികമായി ഉയരുന്നതിനുള്ള ഒട്ടനവധി കര്‍മ പദ്ധതികളാണു ബോര്‍ഡ്‌ നടപ്പാക്കുന്നത്‌.


ഇറക്കുമതി നിയന്ത്രണത്തിനായി ബോര്‍ഡിന്‌ ഇടപെട്ടുകൂടേ?


നിലവില്‍ ആവശ്യത്തേക്കാള്‍ ആഭ്യന്തര റബര്‍ ഉത്‌പാദനത്തില്‍ മൂന്നു ലക്ഷം ടണ്ണോളം കുറവാണ്‌. സ്വാഭാവികമായും റബര്‍ ഇറക്കുമതി ഒരു പരിധിവരെ വ്യവസായങ്ങള്‍ക്ക്‌ ആവശ്യമായി വരും. എന്നാല്‍ റബര്‍ കര്‍ഷക താല്‍പര്യങ്ങളെ ബലികഴിക്കുന്ന സമീപനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. സാധ്യമായതില്‍ ഏറ്റവും ഉയര്‍ന്ന ഇറക്കുമതി ചുങ്കമാണു നിലവിലുള്ളത്‌. ഏതാണ്ട്‌ ഒരു കിലോയ്‌ക്ക്‌ 25ശതമാനത്തോളം. ഇറക്കുമതി ചെയ്യാവുന്ന തുറമുഖങ്ങള്‍ക്ക്‌ ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതു കര്‍ഷക സൗഹൃദമാകുകയെന്ന ലക്ഷ്യത്താടെയാണ്‌.


പുതുതലമുറയെ റബര്‍ കൃഷിയിലേക്കു തിരിയുമോ?


സുസ്‌ഥിര വിലയുണ്ടായാല്‍ സ്വാഭാവികമായും കൂടുതല്‍ കര്‍ഷകര്‍ വീണ്ടും റബറിലേക്കു തിരിച്ചുവരും. ഇതിനൊപ്പം യുവാക്കള്‍ക്കായി കൂടുതല്‍ പ്രോത്സാഹന പദ്ധതികള്‍ ബോര്‍ഡ്‌ ആവിഷ്‌കരിക്കും.


ആര്‍.ആര്‍.ഐ.ഐ. 105 പോലുള്ള ഇനങ്ങളുടെ തൈകളുടെ ക്ഷാമം പരിഹരിക്കുമോ?


നിലവില്‍ റബര്‍ ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തു പുതു സീരിസുകളാണ്‌ ഏറെയും. ഉത്‌പാദന ക്ഷമതയില്‍ ഉള്‍പ്പെടെ ഈ സീരിസുകള്‍ മുന്നിലാണ്‌. 105 ഇനം കര്‍ഷകര്‍ക്ക്‌ ഇഷ്‌ടമാണെങ്കിലും പുതു സീരിയസുകള്‍ക്കാണു ബോര്‍ഡ്‌ പ്രാമുഖ്യം നല്‍കുന്നത്‌. ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തും. എങ്കിലും കര്‍ഷകരുടെ ആവശ്യക്കള്‍ക്കു കൂടുതല്‍ ശ്രദ്ധ നല്‍കും.നൂതന സാങ്കേതിക വിദ്യകളിലൂടെ കൃഷിയും വിപണനവും എങ്ങനെ മെച്ചപ്പെടുത്താം എന്നതു സംബന്ധിച്ച്‌ കര്‍ഷകരും റബര്‍ ഉത്‌പാദക സംഘങ്ങളും വിദഗ്‌ധരുമായി ചര്‍ച്ച നടത്തും.

പുതിയ ഇനം അത്യുത്‌പാദന ശേഷിയുള്ള റബര്‍ ഇനങ്ങള്‍, രോഗാവസ്‌ഥയെ അതിജീവിക്കുന്നതിനുള്ള കരുത്തുള്ള റബര്‍ തൈകള്‍ ഇവയെല്ലാം വികസിപ്പിക്കുന്നത്‌ റബ്ബര്‍ ബോര്‍ഡിന്റെ സുസംഘടിതമായ ഗവേഷണ വിഭാഗമാണ്‌. അഡ്‌മിനിസ്‌ട്രീറ്റീവ്‌ വിഭാഗം ഉള്‍പ്പെടെ എട്ടോളം വിഭാഗങ്ങളുടെ കൂട്ടായ്‌മയാണ്‌ റബ്ബര്‍ ബോര്‍ഡ്‌. ഈ കൂട്ടായ്‌മയ്‌ക്ക്‌ രാജ്യത്തിന്റെ റബര്‍ ഭാവി ശോഭനമാക്കാന്‍ കഴിയും.


റബര്‍ ബോര്‍ഡ്‌ നഴ്‌സറികളില്‍ നിന്നു കര്‍ഷകര്‍ക്കു തൈകള്‍ ലഭിക്കാന്‍ പ്രയാസമാണല്ലോ? ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്‌. കൂടുതല്‍ തൈകള്‍ ലഭിക്കാനുള്ള നടപടികള്‍ ഉണ്ടാകും. മരങ്ങളുണ്ട്‌, ടാപ്പര്‍മാരെ ലഭിക്കാനില്ല, പ്രശ്‌ന പരിഹാരം എങ്ങനെ?


പല തോട്ടങ്ങളിലും ടാപ്പിങ്ങ്‌ മുടങ്ങാന്‍ കാരണം ടാപ്പര്‍മാരുടെ ക്ഷാമം. കൃത്യമായ ട്രെയിനിങ്ങ്‌ നല്‍കി ടാപ്പര്‍ ബാങ്ക്‌് രൂപീകരിച്ചു പ്രതിസന്ധി മറികടക്കും. കുടുംബശ്രീയില്‍ നിന്ന്‌ ഉള്‍പ്പെടെ വനിതകളെയും ഈ മേഖലകളിലേക്ക്‌ ആകര്‍ഷിക്കും. യൂണിഫോം ഉള്‍പ്പെടെ നല്‍കി തൊഴിലിന്റെ മാന്യത വര്‍ധിപ്പിച്ച്‌ കൂടുതല്‍ പേരെ ഈ മേഖലയിലേക്കു കൊണ്ടുവരാന്‍ ആവശ്യമായ നടപടികളുണ്ടാകും.

റബര്‍ ഉത്‌പാദക സംഘങ്ങളുടെ കരുത്ത്‌ വര്‍ധിപ്പിച്ച്‌ തൊഴിലാളി ക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും.

യുവാക്കളെ റബര്‍ കൃഷിയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി വ്യവസായ സംരംഭങ്ങള്‍ സ്‌ഥാപിക്കാന്‍ ആവശ്യമായ പിന്തുണ നല്‍കും. തദ്ദേശീയ സംരംഭങ്ങളിലൂടെ റബര്‍ തടി സംസ്‌കരണം, സംസ്‌കരിച്ച തടി ഉപയോഗിച്ചുള്ള വീട്ടുപകരണങ്ങളെ നിര്‍മാണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ലക്ഷ്യമിടുന്നു. കൃഷിയ്‌ക്കൊപ്പം റബര്‍ അധിഷ്‌ടിത വ്യവസായങ്ങളും സജീവമാകുന്നതോടെ യുവാക്കള്‍ കൂടുതലായി ഈ മേഖലയിലേക്കു തിരിയുമെന്നാണു പ്രതീക്ഷ.


കാടു കയറിയ തോട്ടങ്ങളുടെ ഭാവി?


കാടു കയറി കിടക്കുന്ന തോട്ടങ്ങള്‍ വീണ്ടും ഉപയോഗപ്രദമാക്കുന്നതിനായുള്ള നടപടികള്‍ സാധ്യമാണോയെന്നു പരിശോധിക്കും. ബോര്‍ഡ്‌ തലത്തില്‍ ഇടപെടുകള്‍ നടത്തി പ്രത്യേക പദ്ധതി തയാറാക്കും. റബര്‍ തോട്ടങ്ങള്‍ ഇനി അനാഥമാകുന്ന അവസ്‌ഥ ഉണ്ടാകില്ലെന്ന്‌ ഉറപ്പു നല്‍കാന്‍ കഴിയും.


സംസ്‌ഥാന സര്‍ക്കാരുമായി സഹകരിച്ചാകുമോ പ്രവര്‍ത്തനങ്ങള്‍?


റബര്‍ മേഖലയില്‍ സംസ്‌ഥാന സര്‍ക്കാരിന്‌ ആവശ്യമായ എല്ലാ പിന്തുണയും നല്‍കും. മുഖ്യന്ത്രിയെ കണ്ട്‌ മേഖലയിലെ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യം. വെള്ളൂരിലെ നിര്‍ദിഷ്‌ട റബര്‍ പാര്‍ക്കിലേക്ക്‌, ആവശ്യമെങ്കില്‍ ബോര്‍ഡിന്റെ എല്ലാ സഹായവും നല്‍കും.

Tags

  • rubber board

About Author:

Author photo

സ്വന്തം ലേഖകന്‍

ബന്ധപ്പെട്ട വാർത്തകൾ

രാജ്യാന്തര വെല്ലുവിളികളെ നേരിടാന്‍ ഒറ്റക്കെട്ട്‌

രാജ്യാന്തര വെല്ലുവിളികളെ നേരിടാന്‍ ഒറ്റക്കെട്ട്‌

ഇന്ത്യയുടെ വളര്‍ച്ചാകഥയില്‍ പ്രവാസിയുടെ പങ്ക്‌

ഇന്ത്യയുടെ വളര്‍ച്ചാകഥയില്‍ പ്രവാസിയുടെ പങ്ക്‌

പകര്‍ച്ചവ്യാധിക്കാലത്ത്‌ വേണ്ടത്‌ രാഷ്‌ട്രീയപ്പോരല്ല; കൂട്ടായ പ്രതിരോധം

പകര്‍ച്ചവ്യാധിക്കാലത്ത്‌ വേണ്ടത്‌ രാഷ്‌ട്രീയപ്പോരല്ല; കൂട്ടായ പ്രതിരോധം

സ്വയം തോല്‍പിച്ചതിനും ജനങ്ങള്‍ക്കാണോ പഴി?

സ്വയം തോല്‍പിച്ചതിനും ജനങ്ങള്‍ക്കാണോ പഴി?

No Image

നീതിയുടെ പരിണാമവും ഭരണഘടനാ പൈതൃകവും

വിശ്വാസത്തിന്റെ അണക്കെട്ട്‌ തകര്‍ക്കരുത്‌

വിശ്വാസത്തിന്റെ അണക്കെട്ട്‌ തകര്‍ക്കരുത്‌