ന്യുഡല്‍ഹി: എ.ബി.വി.പിക്കെതിരെ രംഗത്ത് വന്ന കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗറിന്റെ മനസ് മലിനീകരിച്ചത് ആരാണെന്ന് ചോദിച്ച കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിന് മറുപടിയുമായി ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍. തനിക്ക് ഗുര്‍മെഹറിനെ അറിയില്ല. എന്നാല്‍ താങ്കളുടെ മനസ് മലിനമാക്കിയത് ആരാണെന്ന് അറിയാം-ജാവേദ് അക്തര്‍ പറഞ്ഞു.
ഡല്‍ഹിയിലെ എ.ബി.വി.പി അതിക്രമത്തിനെതിരെ രംഗത്ത് വന്നതോടെയാണ് ഗുര്‍മെഹര്‍ കൗര്‍ ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് എ.ബി.വി.പിയെ ഭയമില്ലെന്ന് പറഞ്ഞ് അവര്‍ നടത്തിയ ഓണ്‍ലൈന്‍ ക്യാംപെയ്ന് ശ്രദ്ധേയമായിരുന്നു. ഇതിന് പിന്നാലെ ആരാണ് ഈ ചെറുപ്പക്കാരിയുടെ മനസ് മലിനമാക്കുന്നതെന്ന് ചോദിച്ച് കിരണ്‍ റിജ്ജു രംഗത്ത് വന്നിരുന്നു.
I don't about her but Mr Minister I know who is polluting your mind .
— Javed Akhtar (@Javedakhtarjadu) February 28, 2017






