
സഹോദരന്‍ അനൂപ് മുരളിയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നടി അനുശ്രീ. ചേട്ടനെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പമാണ് അനുശ്രീയുടെ കുറിപ്പ്.
'ഹാപ്പി ബര്‍ത്ത്‌ഡേ അണ്ണാ... എപ്പോഴും എന്റെ കൂടെയുണ്ടാവണം... എന്റെ ജീവിതത്തില്‍, പ്രൊഫഷണലായും വ്യക്തിപരമായും ഞാന്‍ നേടാന്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളിലും, എപ്പോഴും കൂടെ നിന്നിട്ടുള്ളതുപോലെ തന്നെ ഇനിയും പിന്തുണയ്ക്കണം. കാരണം നിങ്ങള്‍ കൂടെയില്ലെങ്കില്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് തോന്നും.. ഹാപ്പി ബര്‍ത്ത്‌ഡേ അണ്ണാ...നിങ്ങള്‍ക്ക് അളവറ്റ സന്തോഷവും, നല്ല ആരോഗ്യവും, വിജയവും, വരാനിരിക്കുന്ന അത്ഭുതകരമായ വര്‍ഷവും ആശംസിക്കുന്നു'', എന്നാണ് അനുശ്രീ കുറിച്ചത്. പോസ്റ്റിന് താഴെ ചേട്ടന്‍ അനൂപ് മുരളിയ്ക്ക് ആശംസകളുമായി നിരവധി ആരാധകരും എത്തി.
ലാല്‍ ജോസ് സംവിധാനം ചെയ്ത ' ഡയമണ്ട് നെക്ക്‌ലെസ്സി' ലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനുശ്രീ. പിന്നീട് നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അനുശ്രീ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറി.






