
നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടി അഞ്ജു കുര്യൻ. ഇൻസ്റ്റഗ്രാമിലൂടെ വിജയ്‌ക്കൊപ്പമുള്ള ചിത്രവും അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളും കോർത്തിണക്കിയുള്ള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം ആശംസകൾ അറിയിച്ചത്.
"ഇന്ത്യയിലെ ഏറ്റവും സുന്ദരനും ജനപ്രിയനുമായ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകൾ" എന്നാണ് അഞ്ജു കുര്യൻ വീഡിയോയ്‌ക്കൊപ്പം കുറിച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു വിജയ്‍യുടെ 52-ാം ജന്മദിനം. തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ജന്മദിനമായിരുന്നു ഇത്. നടൻ കമൽ ഹാസൻ ഉൾപ്പെടെ സിനിമാ-രാഷ്ട്രീയ ലോകത്തെ നിരവധി പ്രമുഖർ വിജയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ചെത്തിയിരുന്നു.
മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യൻ. മോഡലിങ്ങിലൂടെയാണ് താരം സിനിമയിലെത്തുന്നത്. 2013-ൽ 'നേരം' എന്ന സിനിമയിൽ നിവിൻ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജുവിന്റെ തുടക്കം. തുടർന്ന് ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ തുടങ്ങി പതിനഞ്ചോളം സിനിമകളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.






