
മലയാള സിനിമയ്ക്ക് തീരാവേദന നല്കി മണ്മറഞ്ഞു പോയ കലാകാരനാണ് സലിം കുമാര്‍. കലോത്സവ വേദികളിലെ മിമിക്രി പ്രകടനങ്ങളിലൂടെ സദസ്സിനെ ചിരിപ്പിച്ച് പിന്നീട് കൊച്ചിൻ കലാഭവനിലൂടെയും മിനിസ്ക്രീനിലൂടെയും പ്രേക്ഷകരുടെ മുന്നിലെത്തി, മികച്ച ഹാസ്യവേഷങ്ങളിലൂടെ ബിഗ് സ്ക്രീനില്‍ തന്റേതായ ഇടം കണ്ടെത്തിയ താരമായിരുന്നു സലിം. കോമഡി മാത്രമല്ല സീരിയസ് വേഷങ്ങളും തനിക്കിണങ്ങുമെന്ന് താരം ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെളിയിച്ചു. മലയാളികളുടെ നിത്യജീവിതത്തിലെ സംഭാഷണങ്ങളില്‍ നിറയുന്നതാണ് സിനിമയിലെ സലിംകുമാര്‍ ഡയലോഗുകള്‍. മലയാളസിനിമയെ സംബന്ധിച്ച് പകരം വയ്ക്കാനാവാത്ത ഒരു തീരാനഷ്ടം തന്നെയാണ് സലിം കുമാറിന്റേത്.
വ്യക്തിപരമായും സലിം കുമാറുമായി അടുപ്പമുണ്ടായിരുന്ന കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശൻ തന്റെ ആദ്യ ബജറ്റില്‍ സലിംകുമാറിന്റെ പേരില്‍ സ്മാരകം പണിയും എന്ന് പ്രഖ്യാപനം നടത്തിയിരുന്നു. ചിലര്‍ ഇതിനെ വലിയ രീതിയില്‍ സ്വീകരിച്ചെങ്കിലും മറ്റു ചിലര്‍ വിമര്‍ശിക്കുകയും ചെയ്തു. . അതിന്റെ ആവശ്യകത ഇല്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
ഇപ്പോഴിതാ ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വെളിപ്പെടുത്തുകയാണ് പ്രിയങ്ക അനൂപ്. സലിംകുമാറിന്റെ പേരില്‍ സ്മാരകം പണിയുന്നതിനുവേണ്ടി ഒരുകോടി രൂപ മുഖ്യമന്ത്രി വകയിരുത്തി എന്ന പ്രഖ്യാപനത്തിനോട് യാതൊരുവിധത്തിലുള്ള യോജിപ്പും ഇല്ല എന്നാണ് പ്രിയങ്ക പറഞ്ഞത്. എന്ത് ആവശ്യത്തിനാണ് എന്നും ആ പണം കൊണ്ട് പാവപ്പെട്ടവന് വീട് നിർമ്മിച്ചു കൊടുത്താല്‍ അത്രയും ആയില്ലേ എന്നും പ്രിയങ്ക ചോദിച്ചു.
‘‘ഭൗതികമായി നമ്മെ വിട്ടുപിരിഞ്ഞെങ്കിലും, ടെലിവിഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നമ്മൾ എപ്പോഴും സലിമേട്ടനെ കണ്ടുകൊണ്ടിരിക്കുകയാണ്. മരണമില്ലാതെ ജീവിക്കുന്ന ഒരാളാണ് സലീമേട്ടൻ. ആ സലീമേട്ടന് വേണ്ടി ഒരുകോടി രൂപ മുടക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനോട് എനിക്ക് യാതൊരു യോജിപ്പുമില്ല. കാരണം അത്രയും പൈസ മുടക്കി സലീമേട്ടന് വേണ്ടി ഒരു സ്മാരകം പണിയേണ്ട ആവശ്യമില്ല.
കോടികൾ മുടക്കി കെട്ടിടങ്ങൾ പണിയുന്നതിനേക്കാൾ, ആ തുക അർഹതപ്പെട്ടവരിലേക്ക് എത്തിക്കുന്നതാണ് അദ്ദേഹത്തിനു സന്തോഷമാകുക. ആ പേരിൽ കുറച്ചു കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യമോ, പാവപ്പെട്ടവർക്ക് വീടോ, ലാഫിങ് വില്ല എന്ന പേരില്‍ ഒരു വീട് നിർമ്മിച്ചു നല്കുകയാണെങ്കില് അർഹതപ്പെട്ടവര്‍ക്ക് ആ പൈസ കൊടുക്കുകയാണെങ്കിൽ അതൊരു ഉപകാരമായിരിക്കും. സലീമേട്ടനും അതായിരിക്കും. ഏറ്റവും സന്തോഷം നല്‍കുക...’’ പ്രിയങ്ക അനൂപ് പറഞ്ഞു. പ്രിയങ്കയുടെ ഈ നിലപാടാണ് ശരിയെന്നാണ് പലരും ഈ വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്. മുന്‍പും പല വിഷയങ്ങളിലും തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞ് കൈയടി നേടിയിട്ടുള്ള താരമാണ് പ്രിയങ്ക. പലപ്പോഴും പ്രിയങ്കയുടെ ഈ തുറന്ന നിലപാട് പ്രേക്ഷകര്‍ നിറഞ്ഞ കൈയടിയോടെ ഏറ്റെടുക്കാറുണ്ട്.
സലിംകുമാറിന്റെ പേരില്‍ സ്മാരകം പണിയുന്നതിന് ഒരു കോടി രൂപ വകയിരുത്തുമെന്നായിരുന്നു ബജറ്റില്‍ പറഞ്ഞത്. പാവപ്പെട്ടവർക്ക് വേണ്ടി വീട് പണിയാൻ ഒരു വീടിന് 15 ലക്ഷം രൂപ കൊടുക്കുമെന്നും പറഞ്ഞിരുന്നു. ഈ തുക കൂടി അതിന്റെ കൂടെ കൂട്ടിയാല്‍ എത്രയധികം പേര്‍ക്ക് വീട് ലഭിക്കുമെന്നാണ് പലരും പറയുന്നത്.
അന്തരിച്ച ചലച്ചിത്ര സംഗീത സംവിധായകൻ ജോണ്സണ് മാരുടെ പേരില്‍ സാംസ്കാരിക നഗരമായ തൃശ്ശൂരില്‍ മ്യൂസിക് അക്കാദമിയും കോഴിക്കോട് എം ടി വാസുദേവൻ നായരുടെ സംഭാവനകളെ മുൻനിർത്തിക്കൊണ്ട് പുതിയ സ്മാരക കള്‍ച്ചറല്‍ പാർക്ക് സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായിരുന്നു.






