More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

റെക്കോഡ് ചൂടും ഉഷ്ണവും, യൂറോപ്പ് ജലാശയങ്ങളില്‍ ; തണുപ്പിക്കാന്‍ വെള്ളത്തില്‍ ചാടിയ 40 പേര്‍ ഫ്രാന്‍സില്‍ മുങ്ങിമരിച്ചു

Authored by Web Desk | Last updated: 24 Jun 2026, 11:22 AM | 2 min read

Print
റെക്കോഡ് ചൂടും  ഉഷ്ണവും, യൂറോപ്പ് ജലാശയങ്ങളില്‍ ; തണുപ്പിക്കാന്‍ വെള്ളത്തില്‍ ചാടിയ 40 പേര്‍ ഫ്രാന്‍സില്‍ മുങ്ങിമരിച്ചു
പാരീസ്: യൂറോപ്പില്‍ ആഞ്ഞടിക്കുന്ന കടുത്ത ഉഷ്ണതരംഗം ഫ്രാന്‍സില്‍ ഉണ്ടാക്കിയത് വന്‍ ദുരന്തം. ചൂട് ശമിപ്പിക്കാന്‍ ജലാശയങ്ങളില്‍ അഭയം തേടിയവരില്‍ കഴിഞ്ഞ അഞ്ചുദിവസത്തിനിടയില്‍ മുങ്ങിമരിച്ചത് 40 പേര്‍. ഫ്രാന്‍സ് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നുവാണ് വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. മരിച്ചവരില്‍ ഭൂരിഭാഗവും യുവാക്കളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.


യൂറോപ്പിലുടനീളം കടുത്ത ചൂട് തുടരുമ്പോള്‍ ബ്രിട്ടന്‍, ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളും കടുത്ത ചൂടില്‍ വെന്തുരുകുകയാണ്. റെക്കോര്‍ഡ് ചൂട് കാരണം ഗതാഗത സംവിധാനങ്ങള്‍ തടസ്സപ്പെടുകയും, സ്‌കൂളുകള്‍ അടച്ചിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. വിഖ്യാതമായ ഈഫല്‍ ടവര്‍ ഉള്‍പ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചുപൂട്ടി.


രാജ്യത്തെ 54 ഡിപ്പാര്‍ട്ട്മെന്റുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ഒരു നഗരത്തില്‍ താപനില 44.3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. ഇത് 58 ആയി ഉയരുമെന്നും കാലാവസ്ഥാകേന്ദ്രം പറയുന്നു. നദികളിലും കനാലുകളിലും അനുമതിയില്ലാത്തതും അപകടം നിറഞ്ഞതുമായ സ്ഥലങ്ങളില്‍ നീന്താന്‍ ഇറങ്ങരുതെന്ന് കായിക മന്ത്രി മറീന ഫെരാരി മുന്നറിയിപ്പ് നല്‍കി.


തെക്കുകിഴക്കന്‍ ഫ്രാന്‍സില്‍, വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ രണ്ടും നാലും വയസ്സുള്ള രണ്ട് കുട്ടികള്‍ മരണപ്പെട്ടു. 'ഒമേഗ ബ്ലോക്ക്' എന്നറിയപ്പെടുന്ന ഒരു കാലാവസ്ഥാ പ്രതിഭാസമാണ് ഈ ഉഷ്ണതരംഗത്തിന് കാരണം. തണുത്ത വായുസഞ്ചാരങ്ങള്‍ക്കിടയില്‍ ചൂടുള്ള വായു കുടുങ്ങിക്കിടക്കുകയും, ദിവസേന താപനില വര്‍ദ്ധിക്കുകയും ചെയ്യും.


നിലവിലെ സാഹചര്യങ്ങള്‍ 2003 ഓഗസ്റ്റിലെ ഉഷ്ണതരംഗത്തിന് സമാനമാണെന്ന് മെറ്റിയോ ഫ്രാന്‍സ് അറിയിച്ചു. അന്ന് യൂറോപ്പിലുടനീളം ഏകദേശം 80,000 പേര്‍ മരണപ്പെട്ടിരുന്നു. വെള്ളിയാഴ്ചയോടെ അറ്റ്ലാന്റിക് തീരത്തുനിന്ന് താപനിലയില്‍ നേരിയ കുറവുണ്ടായേക്കും.


റോം ഉള്‍പ്പെടെ 15 നഗരങ്ങളില്‍ ആരോഗ്യ മന്ത്രാലയം ഏറ്റവും ഉയര്‍ന്ന ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആല്‍പ്‌സ് പര്‍വതനിരകളില്‍ ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും പ്രതീക്ഷിക്കുന്നു. തെക്കന്‍ ഇംഗ്ലണ്ടില്‍ താപനില 37 ഡിഗ്രി സെന്റിഗ്രേഡ് വരെ ഉയര്‍ന്നേക്കാം. ഇത് ജൂണ്‍ മാസത്തിലെ പുതിയ റെക്കോര്‍ഡാണ്. നിരവധി സ്‌കൂളുകള്‍ നേരത്തെ അടച്ചു. കടുത്ത ചൂടും കാട്ടുതീ സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.


അസഹനീയമായ ചൂട് കാരണം ബെല്‍ജിയത്തിലെ ഒരു പ്രൈമറി സ്‌കൂളിലെ വാര്‍ഷിക പരീക്ഷകള്‍ അടുത്തുള്ള പള്ളിയിലേക്ക് മാറ്റി. നദികളിലെയും തടാകങ്ങളിലെയും ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് വെള്ളം ഉപയോഗിക്കുന്നതിന് സ്വിറ്റ്‌സര്‍ലന്‍ഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പാരീസിലെയും ലണ്ടനിലെയും കടകളില്‍ ഫാനുകളും എയര്‍കണ്ടീഷണറുകളും മിനിറ്റുകള്‍ക്കകം വിറ്റുതീരുകയാണ്.


ചൂട് സഹിക്കാനാവാതെ വിനോദസഞ്ചാരികള്‍ ഇപ്പോള്‍ ക്രോയേഷ്യ പോലുള്ള ചൂടുകൂടിയ സ്ഥലങ്ങള്‍ ഒഴിവാക്കി, താപനില കുറവുള്ള സ്വീഡന്‍ പോലുള്ള വടക്കന്‍ രാജ്യങ്ങളിലേക്ക് 'കൂള്‍ക്കേഷന്‍' യാത്രകള്‍ തിരഞ്ഞെടുക്കുകയാണ്.


Tags

  • europe
  • coldwave

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഭർത്താവിനെ തേടി അലയുന്ന ഭാര്യയുടെ കഥ അറിയാം; വിജയ്‌യെ ചെളിവാരിയെറിഞ്ഞ് ഉദയനിധി സ്റ്റാലിൻ

ഭർത്താവിനെ തേടി അലയുന്ന ഭാര്യയുടെ കഥ അറിയാം; വിജയ്‌യെ ചെളിവാരിയെറിഞ്ഞ് ഉദയനിധി സ്റ്റാലിൻ

പ്രണയാഭ്യര്‍ഥന തള്ളി; യുവാവ് പ്രതിശ്രുതവരന് സ്വകാര്യചിത്രങ്ങള്‍ അയച്ചു ; വധുവും കുടുംബവും വിവാഹത്തിന് തൊട്ടുമുമ്പ് ആത്മഹത്യചെയ്തു

പ്രണയാഭ്യര്‍ഥന തള്ളി; യുവാവ് പ്രതിശ്രുതവരന് സ്വകാര്യചിത്രങ്ങള്‍ അയച്ചു ; വധുവും കുടുംബവും വിവാഹത്തിന് തൊട്ടുമുമ്പ് ആത്മഹത്യചെയ്തു

വാണിയപ്പാറ പള്ളിയിലെ ദുരൂഹതയ്ക്ക് തിരശ്ശീല വീഴുന്നു; കല്ലറയിൽ ഉള്ളത് 2 മൃതദേഹം മാത്രം; പായപൊതിഞ്ഞ നിലയിൽ കണ്ടത് ജയിംസിന്റെ മൃതദേഹമാണെന്ന് റിപ്പോർട്ട്

വാണിയപ്പാറ പള്ളിയിലെ ദുരൂഹതയ്ക്ക് തിരശ്ശീല വീഴുന്നു; കല്ലറയിൽ ഉള്ളത് 2 മൃതദേഹം മാത്രം; പായപൊതിഞ്ഞ നിലയിൽ കണ്ടത് ജയിംസിന്റെ മൃതദേഹമാണെന്ന് റിപ്പോർട്ട്

ഓണം അടുത്തതോടെ നാട്ടിലേക്ക് തിരിച്ച് പോകാനുള്ള തിരക്ക് കൂടുന്നു; ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള പതിവ് ട്രെയിനുകള്‍ ഫുള്‍

ഓണം അടുത്തതോടെ നാട്ടിലേക്ക് തിരിച്ച് പോകാനുള്ള തിരക്ക് കൂടുന്നു; ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള പതിവ് ട്രെയിനുകള്‍ ഫുള്‍

പി.എം.ശ്രീയില്‍ നിയമസഭയില്‍ വന്‍ പോര് ; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

പി.എം.ശ്രീയില്‍ നിയമസഭയില്‍ വന്‍ പോര് ; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

' എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും' ; താരസംഘടന അമ്മയിലെ പ്രതിസന്ധിയില്‍ പ്രതികരണവുമായി മമ്മൂട്ടി

' എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാകും' ; താരസംഘടന അമ്മയിലെ പ്രതിസന്ധിയില്‍ പ്രതികരണവുമായി മമ്മൂട്ടി