
താരസംഘടന അമ്മയിലെ പ്രതിസന്ധിയില്‍ പ്രതികരണവുമായി നടന്‍ മമ്മൂട്ടി. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നും കാത്തിരിക്കണമെന്നും മമ്മൂട്ടി പ്രതികരിച്ചു. ഡല്‍ഹിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം വിഷയത്തില്‍ തന്റെ പ്രതികരണം വ്യക്തമാക്കിയത്. പദ്മഭൂഷണ്‍ പുരസ്‌കാരം ഏറ്റുവാങ്ങാനായിരുന്നു മമ്മൂട്ടി ഡല്‍ഹിയിലെത്തിയത്.






