More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഡബിള്‍ ഹീറോയിന്‍ കഥയായതു കൊണ്ട് പലരും ആ റോള്‍ സ്വീകരിച്ചില്ല; ഞാന്‍ നയന്‍താരയോട് ചോദിച്ചു, കഥ ഇഷ്ടപ്പെട്ട അവരത് ചെയ്തു...’ നയന്‍സിന്റെ റീ എന്‍ട്രിയെപ്പറ്റി ആര്യ

Authored by Web Desk | Last updated: 25 Jun 2026, 1:44 PM | 4 min read

Print
Arya on casting Nayanthara in Raja Rani (Image Source: Instagram)
Arya on casting Nayanthara in Raja Rani (Image Source: Instagram)
മലയാളത്തിലൂടെ തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി മാറിയ താരറാണിയാണ് നയന്‍താര. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളിലൂടെയാണ് നയന്‍സ് ​ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി നേടിയെടുത്തത്. എന്നാല്‍ കരിയറിന്റെ പീക്ക് ടൈമില്‍ തന്നെ ഒരു ഘട്ടത്തില്‍ സിനിമാ ജീവിതത്തില്‍ നിന്നും താരം ഇടവേളയെടുത്തു. ഏകദേശം രണ്ട് വർഷത്തോളം താരം സിനിമയില്‍ നിന്ന് മാറി നിന്നു. പിന്നീട് ആ തീരുമാനം പിന്‍വലിച്ച് നയന്‍താര തിരികെ വന്നു. താരത്തിന്റെ തിരിച്ചുവരവിന് നിമിത്തമായത് നടന്‍ ആര്യയായിരുന്നു.

ആര്യ, നയൻ‌താര, ജയ്, നസ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അറ്റ്ലീ ഒരുക്കിയ ‘രാജ റാണി’ എന്ന സിനിമയിലൂടെയായിരുന്നു നയന്‍താരയുടെ തിരിച്ചുവരവ്. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിലും വലിയ വിജയം നേടിയിരുന്നു.

ഇപ്പോഴിതാ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നയൻതാരയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ ആ ചിത്രത്തെക്കുറിച്ച് പറയുകയാണ് ആര്യ. രാജാ റാണി എന്നൊരു സിനിമയുണ്ടെന്നും ചെയ്താല്‍ നന്നായിരിക്കുമെന്നും താന്‍ നയന്‍താരയോട് പറഞ്ഞെന്നും കഥ കേട്ട് ഇഷ്ടമായപ്പോള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുവെന്നുമാണ് നയന്‍താര പറയുന്നത്.

‘‘നയന്‍താര അവസാനം ചെയ്ത തമിഴ് ചിത്രം ബോസ് എങ്കിര ഭാസ്‌കരൻ ആയിരുന്നു. അത് ചെയ്യുമ്പോള്‍ തന്നെ പറഞ്ഞിരുന്നു. ഇനി പടം ചെയ്യുന്നില്ല. ബ്രേക്ക് എടുക്കുകയാണെന്ന്. രാജ റാണിയുടെ കാസ്റ്റിങ് സമയത്ത് കുറേ പേരെ ട്രൈ ചെയ്തു. പ്രശ്‌നം എന്താണെന്ന് വച്ചാല്‍, അതൊരു ഡബിള്‍ ഹീറോയിന്‍ കഥയായിരുന്നു. എല്ലാ കഥാപാത്രങ്ങളും പ്രധാനപ്പെട്ടതാണെങ്കിലും പിച്ച് ചെയ്യുമ്പോള്‍ ചിലപ്പോള്‍ മുന്‍നിര നായികമാര്‍ക്ക് പോലും മറ്റൊരു നായികയുടെ കൂടെ അഭിനയിക്കാന്‍ ഇന്‍സെക്യൂരിറ്റിയുണ്ടായിരുന്നു. പിന്നെ പുതിയ സംവിധായകനുമായിരുന്നു. അങ്ങനെ കുറേപ്പേരോട് അഭ്യര്‍ത്ഥിക്കുകയും അവരൊക്കെ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് സ്വീകരിക്കാതെയായി.

ഒടുവില്‍ ഞാന്‍ ഒരു ചാന്‍സ് എടുക്കാന്‍ തീരുമാനിച്ച് നയന്‍താരയോട് ചോദിച്ചു. ഇങ്ങനൊരു സിനിമയുണ്ടെന്നും നിങ്ങള്‍ ചെയ്താല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. നിങ്ങള്‍ക്ക് തിരികെ വരാന്‍ പ്ലാനുണ്ടെങ്കില്‍ പരിഗണിക്കണമെന്നും പറഞ്ഞു. അവര്‍ നോക്കട്ടെ എന്ന് പറഞ്ഞ് കഥ കേട്ടു. കഥ കേട്ടപ്പോള്‍ അവര്‍ക്ക് ഇഷ്ടമാവുകയും ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു...’’ ആര്യ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരമിത് പറഞ്ഞത്.







View this post on Instagram

A post shared by Club FM Kerala (@clubfmkerala)






ആര്യയുടേതായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താനൊരുങ്ങുന്ന ചിത്രമാണ് ‘അനന്തൻ കാട്’. 'ടിയാൻ' എന്ന സിനിമ ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആക്ഷനും, ഡ്രാമയും സെന്റിമെൻറ്സും കലർന്ന ഒരു പക്കാ പൊളിറ്റിക്കൽ ചിത്രമാണിതെന്ന സൂചനയാണ് സിനിമയുടെ ട്രെയ്‌ലർ നൽകുന്നത്. അനന്തപുരിയുടെ ഒരുകാലത്തെ ചരിത്രം കൂടി ദൃശ്യവത്കരിക്കുന്ന ചിത്രമായിരിക്കും ഇതെന്നും ട്രെയിലര്‍ സൂചന നല്‍കുന്നു. ജൂൺ 25 നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.

ആര്യ നായകനായെത്തുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണുള്ളത്. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ ചിത്രത്തിൽ എത്തുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘കാന്താര’യുടെ രണ്ട് ഭാഗങ്ങളുടേയും സംഗീത സംവിധായകനായ ബി. അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിതെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ഇന്ദ്രൻസ്, മുരളി ഗോപി, ‘പുഷ്പ’ സിനിമയിലൂടെ ശ്രദ്ധേയനായ സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാടി’ൽ ഒട്ടേറെ അന്യഭാഷാ താരങ്ങളുമുണ്ട്.











Tags

  • actor arya
  • nayanthara
  • nayanthara's re entry through raja rani movie

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/parvathy_r_krishna/

' ആ വിനയവും ലാളിത്യവും ഞാന്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കും' ; പ്രകാശ് വര്‍മ്മയ്‌ക്കൊപ്പമുളള ചിത്രങ്ങളുമായി പാര്‍വതി ആര്‍ കൃഷ്ണ

photo-www.facebook.com/PrithvirajSukumaran/

'താരസംഘടന ' അമ്മ'യിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അഡ്‌ഹോക്ക് കമ്മിറ്റിക്ക് കഴിയട്ടേ' ; പ്രതികരിച്ച് പൃഥ്വിരാജ്

' പെണ്‍കുട്ടിയുടെ പേരില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ പോലുമില്ലാത്ത ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി, രാത്രി വരുന്ന മെസേജ് കണ്ട് ഇട്ടിട്ട് ഓടി' ; ടൊവിനോ

' പെണ്‍കുട്ടിയുടെ പേരില്‍ പ്രൊഫൈല്‍ പിക്ച്ചര്‍ പോലുമില്ലാത്ത ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി, രാത്രി വരുന്ന മെസേജ് കണ്ട് ഇട്ടിട്ട് ഓടി' ; ടൊവിനോ

photo-www.instagram.com/kareenakapoorkhan

എന്റെ വഴികാട്ടി, സുഹൃത്ത്; സഹോദരി കരിഷ്മ കപൂറിന് ജന്മദിനാശംസകൾ നേർന്ന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കിട്ട് കരീന

വീണ്ടും പൃഥ്വിരാജ് ചിത്രത്തിന് വേണ്ടി ജേക്സ് ബിജോയ് മ്യൂസിക് എഫ്ഫക്റ്റ്; ആന്തം ഓഫ് നോബഡി പുറത്തിറങ്ങി

വീണ്ടും പൃഥ്വിരാജ് ചിത്രത്തിന് വേണ്ടി ജേക്സ് ബിജോയ് മ്യൂസിക് എഫ്ഫക്റ്റ്; ആന്തം ഓഫ് നോബഡി പുറത്തിറങ്ങി

  ' ശരിക്കും അത്ഭുതപ്പെടുത്തി, എല്ലാ മേഖലകളും ഒന്നിനൊന്ന് മികച്ചത്' ; ' ബാലന്‍' കണ്ട് സൂര്യ

' ശരിക്കും അത്ഭുതപ്പെടുത്തി, എല്ലാ മേഖലകളും ഒന്നിനൊന്ന് മികച്ചത്' ; ' ബാലന്‍' കണ്ട് സൂര്യ