
വാഹന നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ആഗോള തലത്തിലുണ്ടായ പ്രവര്‍ത്തന ചെലവുകളിലെ വര്‍ധനവും കാരണം കിയ ഇന്ത്യയിലെ മോഡലുകളുടെ വില പരിഷ്‌ക്കരണം ഇക്കഴിഞ്ഞ ദിവസം നടപ്പാക്കിയിരുന്നു. സെല്‍റ്റോസിന്റെ തിരഞ്ഞെടുത്ത വേരിയന്റുകളുടെ വിലയും കൂട്ടിയിരുന്നു. പുതുതലമുറ എസ്യുവിക്ക് ലഭിക്കുന്ന ആദ്യ വില വര്‍ധനവ് കൂടിയാണിത്. വേരിയന്റിനെ ആശ്രയിച്ച് 2,900 രൂപ വരെ വില വര്‍ധനവുണ്ടായിട്ടുണ്ട്.
കിയ സെല്‍റ്റോസിന്റെ HTK (O) ടര്‍ബോ iMT, GTX (A) ടര്‍ബോ DCT, X Line (A) പെട്രോള്‍ CVT, HTE 1.5 പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് 900 രൂപയുടെ വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ചിലത് ഒഴികെ മറ്റെല്ലാ വേരിയന്റുകളുടെയും വില 2,900 രൂപ വരെ ഉയര്‍ത്തി. അതേസമയം, GTX 1.5 CVT, GTX Turbo DCT, GTX (A) 1.5 CVT, GTX (A) Turbo DCT ട്രിമ്മുകള്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പുതിയ വില പരിഷ്‌ക്കാരത്തെ തുടര്‍ന്ന് സെല്‍റ്റോസ് എസ്യുവിക്ക് ഇപ്പോള്‍ 10.99 ലക്ഷം രൂപയില്‍ ആരംഭിച്ച് 20.19 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില എത്തുന്നു. വില കൂടിയെങ്കിലും വാഹനത്തിന് മറ്റ് മാറ്റങ്ങളൊന്നും ലഭിച്ചിട്ടില്ല.
6 എയര്‍ബാഗുകള്‍, ESC, ഫ്രണ്ട്, റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍, റിവേഴ്‌സ് ക്യാമറ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളാണ് എസ്യുവിയിലുള്ളത്. ഈ വര്‍ഷം നടത്തിയ ഏറ്റവും പുതിയ ക്രാഷ് സേഫ്റ്റി അസസ്മെന്റില്‍ ന്യൂജെന്‍ സെല്‍റ്റോസ് 5-സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിരുന്നു. മുതിര്‍ന്നവരുടെ സേഫ്റ്റിക്ക് 32 ല്‍ 31.70 പോയിന്റും കുട്ടികളുടെ സുരക്ഷയ്ക്ക് 49 ല്‍ 45 പോയിന്റുമാണ് മിഡ്-സൈസ് എസ്യുവി ഇടിപ്പരീക്ഷയില്‍ കരസ്ഥമാക്കിയത്.
പുതിയ സെല്‍റ്റോസിന്റെ K3 പ്ലാറ്റ്ഫോമിന്റെ ഭാഗമായി ബോഡിഷെല്‍ കാഠിന്യം വര്‍ധിച്ചതായും കിയ അവകാശപ്പെടുന്നു. 1.5 ലിറ്റര്‍ NA പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ഡീസല്‍ എന്നീ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളാണ് ന്യൂജെന്‍ കിയ സെല്‍റ്റോസിന് തുടിപ്പേകാന്‍ എത്തിയിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി ഓട്ടോമാറ്റിക്, iMT, 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവയാണ് എസ്യുവിയിലെ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.






