More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

ടുവോണോ 457 സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി അപ്രീലിയ ; വില 3.99 ലക്ഷം രൂപ

Authored by Web Desk | Last updated: 24 Jun 2026, 12:46 PM | 2 min read

Print
ടുവോണോ 457 സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി അപ്രീലിയ ; വില 3.99 ലക്ഷം രൂപ


അപ്രീലിയ ഇന്ത്യന്‍ വിപണിക്കായി ടുവോണോ 457 സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ്. 3.99 ലക്ഷം രൂപയുടെ എക്‌സ്‌ഷോറൂം വിലയിലെത്തുന്ന ട്വിന്‍ സിലിണ്ടര്‍ നേക്കഡ് മോട്ടോര്‍സൈക്കിളിലേക്ക് പുതിയ ഫീച്ചറുകളും രണ്ട് ഹെറിറ്റേജ്-ലിങ്ക്ഡ് കളര്‍ ഓപ്ഷനുകളും നല്‍കിയാണ് ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ എത്തിയിരിയ്ക്കുന്നത്. മാംബ ബ്ലാക്ക്, പ്യൂമ ഗ്രേ കളര്‍ ഓപ്ഷനുകളിലാണ് ടുവോണോ 457 സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ബൈക്ക് വാങ്ങാന്‍ താത്പര്യമുള്ളവര്‍ക്കായി രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത അപ്രീലിയ ഡീലര്‍ഷിപ്പുകളിലൂടെ കമ്പനി പ്രീ-ബുക്കിംഗുകളും ആരംഭിച്ചിട്ടുണ്ട്.


2006-ലെ അപ്രീലിയ ടുവോണോ 1000R-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ പതിപ്പ് നിര്‍മിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് 457 മോഡലില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ കൂടുതല്‍ ഷാര്‍പ്പ് ഡീക്കലുകള്‍, പുതുക്കിയ അപ്രീലിയ ലോഗോ, ഡാര്‍ക്ക് ബോഡി ടോണുകള്‍ എന്നിവയും ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യന്‍ റോഡ് സാഹചര്യങ്ങള്‍ക്കനുസരിച്ച് സസ്പെന്‍ഷന്‍ സജ്ജീകരണവും പുനഃക്രമീകരിച്ചിട്ടുണ്ടെന്ന് അപ്രീലിയ പറയുന്നു. കുഴികളും സ്പീഡ് ബ്രേക്കറുകളും നന്നായി കൈകാര്യം ചെയ്യുന്നതിനായി സസ്‌പെന്‍ഷന്‍ സോഫ്റ്റാക്കി. അതേസമയം വ്യത്യസ്ത പ്രതലങ്ങള്‍ക്കായി കംപ്രഷന്‍ ഡാംപിംഗ് പരിഷ്‌ക്കരിച്ചിട്ടുമുണ്ട്. രണ്ട് അറ്റങ്ങളിലുമുള്ള പ്രീലോഡ് ക്രമീകരണം ഉപയോഗത്തിനും ലോഡിനും അനുസരിച്ച് സജ്ജീകരണത്തില്‍ മാറ്റം വരുത്താനും സാധിക്കുന്നതാണ്.


ക്രമീകരിക്കാവുന്ന ബ്രേക്ക് ലിവര്‍ സ്‌പെഷ്യല്‍ എഡിഷനിലെ മറ്റൊരു പ്രധാന കൂട്ടിച്ചേര്‍ക്കലാണ്. കൈകളുടെ വലുപ്പത്തിനനുസരിച്ച് ലിവര്‍ സ്പാന്‍ മാറ്റാന്‍ കഴിയും. ഇവ കൂടാതെ ടുവോണോ 457 സ്‌പെഷ്യല്‍ എഡിഷനില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. മുമ്പുണ്ടായിരുന്ന അതേ 457 സിസി പാരലല്‍-ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ ഹൃദയം. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 9,400 ആര്‍പിഎമ്മില്‍ 47.6 bhp പവറും 6,700 ആര്‍പിഎമ്മില്‍ പരമാവധി 43.5 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.


റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, മള്‍ട്ടി-ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങിയ അപ്രീലിയ ഇലക്ട്രോണിക് സിസ്റ്റങ്ങളും ബൈക്കില്‍ ലഭ്യമാണ്. അതേസമയം ഭാരം കുറഞ്ഞ അലുമിനിയം ഷാസിയും മോട്ടോര്‍സൈക്കിളിന്റെ ഒരു പ്രധാന ഭാഗമാണ്. ടിഎഫ്ടി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, ഇമ്മൊബിലൈസര്‍, ത്രീ-ലെവല്‍ അഡ്ജസ്റ്റബിള്‍ എല്‍ഇഡി ഇല്യൂമിനേഷന്‍ എന്നിവയാണ് ടുവോണോ 457 സ്‌പെഷ്യല്‍ എഡിഷനിലെ മെയിന്‍ ഫീച്ചറുകള്‍. ടുവോണോ 457 സ്‌പെഷ്യല്‍ എഡിഷന് 4 വര്‍ഷത്തെ അല്ലെങ്കില്‍ 48,000 കിലോമീറ്റര്‍ വാറണ്ടിയും ലഭിക്കുന്നു. പാസഞ്ചര്‍ സീറ്റ് കവര്‍, യുഎസ്ബി സോക്കറ്റ്, ഹെല്‍മെറ്റ് കേബിള്‍ ലോക്ക്, TPMS, ഔട്ട്ഡോര്‍ വെഹിക്കിള്‍ കവര്‍, ഇലക്ട്രോണിക് ആന്റി-തെഫ്റ്റ് സിസ്റ്റം, ഫോര്‍ക്ക് സ്ലൈഡറുകള്‍, ചെറിയ മഡ്ഗാര്‍ഡ്, ക്വിക്ക്ഷിഫ്റ്റര്‍ അപ്/ഡൗണ്‍, സിന്റേര്‍ഡ് ഫ്രണ്ട് ബ്രേക്ക് പാഡുകള്‍ എന്നിവ ഔദ്യോഗിക ആക്സസറിയായും കമ്പനി നല്‍കുന്നുണ്ട്.



Tags

  • auto news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

2026 സിറോസിന്റെ എല്ലാ വകഭേദങ്ങളുടെയും വില വര്‍ധിപ്പിച്ച് കിയ

2026 സിറോസിന്റെ എല്ലാ വകഭേദങ്ങളുടെയും വില വര്‍ധിപ്പിച്ച് കിയ

കൊഡിയാക് RS സ്‌പോര്‍ട്ടി എസ്യുവിയുമായി സ്‌കോഡ ; ബുക്കിംഗ് ആരംഭിച്ചു

കൊഡിയാക് RS സ്‌പോര്‍ട്ടി എസ്യുവിയുമായി സ്‌കോഡ ; ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലെക്‌സ് ഫ്യുവല്‍ കാറുമായി മാരുതി സുസുക്കി

ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലെക്‌സ് ഫ്യുവല്‍ കാറുമായി മാരുതി സുസുക്കി

ബേസ് പായ്ക്ക് വണ്‍ മോഡലുകളുടെ വിതരണം ആരംഭിച്ച് മഹീന്ദ്ര ; ഒരുക്കിയിരിയ്ക്കുന്നത് വമ്പന്‍ ഫീച്ചറുകള്‍

ബേസ് പായ്ക്ക് വണ്‍ മോഡലുകളുടെ വിതരണം ആരംഭിച്ച് മഹീന്ദ്ര ; ഒരുക്കിയിരിയ്ക്കുന്നത് വമ്പന്‍ ഫീച്ചറുകള്‍

പോര്‍ഷ ഏറ്റവും പുതിയ കാര്‍ ;   Porsche 911 GT3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

പോര്‍ഷ ഏറ്റവും പുതിയ കാര്‍ ; Porsche 911 GT3 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

സുരക്ഷയ്ക്കും റൈഡിംഗ് കംഫര്‍ട്ടിനും മുന്‍ഗണനയുള്ള അപ്ഡേറ്റുകള്‍ ; പള്‍സര്‍ 220F 2026 പതിപ്പ് പുറത്തിറക്കി ബജാജ് ഓട്ടോ

സുരക്ഷയ്ക്കും റൈഡിംഗ് കംഫര്‍ട്ടിനും മുന്‍ഗണനയുള്ള അപ്ഡേറ്റുകള്‍ ; പള്‍സര്‍ 220F 2026 പതിപ്പ് പുറത്തിറക്കി ബജാജ് ഓട്ടോ