
കൈലാക്, കുഷാഖ്, സ്ലാവിയ എന്നിവര്‍ക്കൊപ്പം പ്രീമിയം എസ്യുവി നിരയില്‍ കൊഡിയാക് കൂടി ചേര്‍ന്നതോടെ സ്‌കോഡയുടെ ഇന്ത്യന്‍ വിപണിയിലെ വില്‍പ്പന ഇരട്ടിയായിരിയ്ക്കുകയാണ്. കമ്പനി അടുത്തതായി കൊഡിയാക് RS സ്‌പോര്‍ട്ടി എസ്യുവിയെ കൂടി ഇന്ത്യക്കാര്‍ക്കായി സമ്മാനിക്കും. ഇക്കാര്യം അടുത്തിടെ സ്ഥിരീകരിച്ച കമ്പനി ഇപ്പോഴാതാ സ്‌കോഡ കൊഡിയാക് RS പെര്‍ഫോമന്‍സ് എസ്യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയില്‍ വെറും 50 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിരിക്കുന്ന വാഹനം വാങ്ങാന്‍ താത്പര്യമുള്ളവര്‍ 3 ലക്ഷം രൂപയാണ് ബുക്കിംഗിനായി ടോക്കണ്‍ തുകയായി നല്‍കേണ്ടത്.
വരും ആഴ്ചകളില്‍ കൊഡിയാക്ക് RS എസ്യുവിക്കായുള്ള വില കമ്പനി പ്രഖ്യാപിക്കുന്നതായിരിക്കും. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കൊഡിയാക് RS പതിപ്പിന്റെ 50 യൂണിറ്റുകളായിരിക്കും ആദ്യ ബാച്ചില്‍ എത്തുകയെന്നതിനാല്‍ ഷോറൂമില്‍ വമ്പന്‍ ജനത്തിരക്കായിരിക്കും അനുഭവപ്പെടുക. സ്റ്റാന്‍ഡേര്‍ഡ് കൊഡിയാക്കിനെ അപേക്ഷിച്ച് അകത്തും പുറത്തും കൂടുതല്‍ സ്പോര്‍ട്ടിയായ മാറ്റങ്ങളും കൂടാതെ 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും RS പെര്‍ഫോമന്‍സ് എസ്യുവിയുടെ ഭാഗമാവും.
പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കൊഡിയാക് RS പതിപ്പിന്റെ 50 യൂണിറ്റുകളായിരിക്കും ആദ്യ ബാച്ചില്‍ എത്തുകയെന്നതിനാല്‍ ഷോറൂമില്‍ വമ്പന്‍ ജനത്തിരക്കായിരിക്കും അനുഭവപ്പെടുക. സ്റ്റാന്‍ഡേര്‍ഡ് കൊഡിയാക്കിനെ അപേക്ഷിച്ച് അകത്തും പുറത്തും കൂടുതല്‍ സ്പോര്‍ട്ടിയായ മാറ്റങ്ങളും കൂടാതെ 2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനും RS പെര്‍ഫോമന്‍സ് എസ്യുവിയുടെ ഭാഗമാവും. പരമാവധി വേഗം മണിക്കൂറില്‍ 231 കിലോമീറ്ററായും സ്‌കോഡ നിജപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും സ്‌കോഡയുടെ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ കാറായി കൊഡിയാക് RS മാറുന്നു.
സ്റ്റീല്‍ ഗ്രേ, വെല്‍വെറ്റ് റെഡ്, മാജിക് ബ്ലാക്ക്, മൂണ്‍ വൈറ്റ് എന്നിവയുള്‍പ്പെടെ നാല് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് സ്‌കോഡ ഒക്ടാവിയ RS വാഗ്ദാനം ചെയ്യുക. അകത്തളത്തില്‍ എന്തെല്ലാമുണ്ടാവുമെന്ന കാര്യം സ്‌കോഡ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. 13 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കൂള്‍ഡ് പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൂന്ന്-വരി സീറ്റിംഗ് കോണ്‍ഫിഗറേഷന്‍ എന്നിവയും ഇതിലുണ്ടാവുന്നതായിരിക്കും.






