
ഫേ്ലാറിഡ: ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്ക രണ്ടാം റൗണ്ടിലെത്തി. കാര്യമായ മറ്റ് അട്ടിമറികള്‍ ഒന്നുമില്ലാതെ എ,ബി,സി. ഗ്രൂപ്പുകളിലെ വമ്പന്മാര് നോക്കൗട്ട് റൗണ്ടില്‍ മുന്നേറി. ബി ഗ്രൂപ്പില്‍നിന്ന് സ്വിറ്റ്സര്‍ലന്‍ഡ് 2-1ന് കാനഡയെ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് രണ്ടാം റൗണ്ടിലെത്തിയത്. എന്നാല്‍ തോല്‍വി രുചിച്ചിട്ടും ഇതേ ഗ്രൂപ്പില്‍നിന്ന് കാനഡ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടില്‍ പ്രവേശിച്ചു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബോസ്നിയ 3-1ന് ഖത്തറിനെ പരാജയപ്പെടുത്തി.
സി ഗ്രൂപ്പില്‍ ബ്രസീല്‍ 3-0ന് സ്കോട്ലന്ഡിനെ പരാജയപ്പെടുത്തി. മയാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിനീഷ്യസ് ജൂനിയറാണ് ടീമിന്റെ വിജയ ശില്‍പ്പിയായത്. ഗ്രൂപ്പ് ചാമ്പ്യന്മാരായാണു കാനറികളുടെ കുതിപ്പ്. 16-ാം തവണയാണു ബ്രസീല്‍ തങ്ങളുടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു ടീമിനും ഈ നേട്ടം അവകാശപ്പെടാനില്ല.
സി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മൊറോക്കോ 4-2ന് ഹെയ്ത്തിയെ കീഴ്പ്പെടുത്തി രണ്ടാം സ്ഥാനത്ത് ഫിനീഷ് ചെയ്ത് നോക്കൗട്ടിലേക്ക് മുന്നേറി.
എ ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ മെക്സിക്കോ 3-0ന് ചെക്ക് റിപ്പബ്ലിക്കിനെ കീഴടക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലെത്തി. ദക്ഷിണ കൊറിയയെ 1-0ന് പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക നോക്കൗട്ടിലേക്ക് പ്രവേശിച്ചത്.





