
പുല്‍പ്പള്ളി: അന്താരാഷ്‌ട ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പുല്‍പള്ളി പോലീസിന്റെ നേതൃത്വത്തില്‍ സ്‌റ്റുഡന്റ്‌സ് പോലീസ്, എന്‍.എസ് വോളന്റിയേഴ്‌സ്, സ്‌കൗട്ട് തുടങ്ങിയവരുടെ നേതൃത്തില്‍ പുല്‍പള്ളി ബസ്‌റ്റാന്റ പരിസരത്ത് ലഹരി വിരുദ്ധ പ്രതിജ്‌ഞ നടത്തി. ലഹരിക്കെതിരെ പൊതുജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കാനായി നടത്തിയ പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.


