
പുല്‍പള്ളി: സി.പി.ഐ പുല്‍പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പി.എം.ശ്രീ പദ്ധതി നടപ്പാക്കുന്നതിനെതിരെ സംസ്‌ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി പുല്‍പള്ളി വില്ലേജ് ഓഫീസിലേക്കു നടത്തിയ മാര്‍ച്ച്, സി.പി.ഐ ജില്ലാ ഏക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പര്‍ ടി.ജെ. ചാക്കോച്ചന്‍ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി മെമ്പര്‍മാരായ എം.ആര്‍ ജനകന്‍, കെ.എം. ബാബു, എസ്.ജി. സുകുമാരന്‍, സി.കെ ശിവദാസന്‍, ലീലാ കുമാരന്‍, രാധാകൃഷ്‌ണന്‍ പുതാടി, മനു പുല്‍പള്ളി, ജെയ്‌മോന്‍, എം.ജെ ജോയി, പി.കെ പ്രകാശന്‍, ബാബുരാജ്, ടി.കെ വിശ്വംഭരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജോസ്, എം.ടി സോമന്‍, മുരളി പുതാടി, പുഷ്‌പ, ഇന്ദിര, ബിനു, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


