
കൊച്ചി: മൂവാറ്റുപുഴയാറ്റിൽ വെള്ളിയാഴ്ച കണ്ടെത്തിയ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മൂവാറ്റുപുഴ സ്വദേശിനിയായ വിജി മോളും കുഞ്ഞുമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
വിജി മോളിന് കാഴ്ചപരിമിതിയുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇവരുടെ ഭർത്താവിനെയും മറ്റൊരു മകളെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ പൊലീസ് തുടരുകയാണ്.
മുളംകുളം പാലത്തിന് സമീപത്തുനിന്നാണ് അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യം കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തുടർന്ന് പിറവം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് സ്ത്രീയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ദുരൂഹത ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് അന്വേഷണം തുടരുകയാണ്.






