
സിയാറ്റില്‍: ഇറാനെ സമനിലയില്‍ കുരുക്കിയതോടെ ഈജിപ്ത് ജി ഗ്രൂപ്പില്‍നിന്ന് നോക്കൗട്ട് ഉറപ്പാക്കി. സിയാറ്റില്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ ഇറാനെ മഹ്മൂദ് സാബര്‍ മുന്നിലെത്തിച്ചിരുന്നു. 14-ാം മിനിറ്റില്‍ റാമിന് റെസായിന് ഈജിപ്തിനെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇറാന് ഗോളടിച്ചെങ്കിലും റഫറി ഓഫ് സൈഡ്് വിളിച്ചു.സമനിലയോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഈജിപ്ത് നോക്കൗട്ട് ഉറപ്പിച്ചപ്പോള്‍ മറ്റു ഗ്രൂപ്പുകളിലെ അവശേഷിക്കുന്ന മത്സര ഫലത്തെ ആശ്രയിച്ചാണ് ഇറാന്റെ സാധ്യതകള്‍.
സ്ട്രൈക്കര്‍ മുഹമ്മദ് സലാ ബോക്സിലേക്ക് തൊടുത്ത ഷോട്ട് ലക്ഷ്യമാക്കി മുസ്തഫ സിക്കോ കുതിച്ചെങ്കിലും ഇറാന് ഗോള്‍കീപ്പര്‍ അലിറെസ ബെയ്റാന്വാദ് തടുത്തു. റീബൗണ്ടിനെ മഹ്മൂദ് സാബര്‍ വലയിലെത്തിച്ചു. ഒന്‍പതാം മിനിറ്റില്‍ പന്ത്ക്ല ിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ മെഹ്ദി താരാമിയെ ഈജിപ്ത് താരം മുഹമ്മദ് അബ്ദുല്‍മോനെം ഫൗള്‍ ചെയ്തു. മെഹ്ദി താരാമിയുടെ കിക്ക് ഈജിപ്ത് ഗോള്‍ കീപ്പര്‍ മുസ്്തഫ ഷൗബിര്‍ ഡൈവ് ചെയ്ത് തട്ടിയകറ്റി. 14-ാം മിനിറ്റില്‍ ഇറാന് ഗോള്‍ മടക്കി. മിലാദ് മുഹമ്മദി ഗോള്‍ വലയിലേക്ക് പായിച്ച ഷോട്ട് ഈജിപ്ത് ഗോള്‍ കീപ്പര്‍ തടുത്തെങ്കിലും പന്ത് ലഭിച്ച റമിന് റെസായിയന്‍ ലക്ഷ്യത്തിലെത്തിച്ചു. ഒന്നാം പകുതിയുടെ അധിക സമയത്ത് അലി നെമതി അതിവേഗം സാമന് ഖൊദ്ദോസ് വഴി ബോക്സിലേക്ക്. ഗോള്‍ കീപ്പര്‍ ഷൗബിര്‍ കുതിച്ചെത്തി തടുക്കാന്‍ ശ്രമിച്ചെങ്കിലും പിഴച്ചു. പന്ത് കിട്ടിയ താരാമി പോസ്റ്റ് ലക്ഷ്യമാക്കി ഹെഡ് ചെയ്തെങ്കിലും പുറത്തേക്കു പോയി. രണ്ടാം പകുതിയില്‍ ഈജിപ്ത് തുടര്‍ച്ചയായി ഇറാന് ഗോള്‍ മുഖത്തേക്ക് ആക്രമണം നടത്തി. ഈജിപ്ത് സ്ട്രൈക്കര്‍ ഒമര്‍ മര്‍മൂഷ് തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ട് ഇറാന് പ്രതിരോധത്തിനു ജോലി കൂട്ടി. 89 ാം മിനിറ്റിലാണ് ഇറാന് മത്സരത്തില്‍ ആദ്യമായി കോര്‍ണര്‍ കിക്കിന് അവസരം ലഭിച്ചത്. മെഹ്ദി താരാമി പോസ്റ്റിലേക്ക് ഉയര്‍ത്തിയടിച്ച ഷോട്ട് ക്രോസ് ബാറില്‍ തട്ടിയകന്നു. ഇറാന് നോക്കൗട്ട് പ്രതീക്ഷകള്‍





