
മോഹൻലാൽ, മീരാ ജാസ്മിനെ സാരിയുടുക്കാൻ സഹായിക്കുന്നു. കൗതുകകരമായ ഒരു പോസ്റ്റർ. ഗൃഹാതുരത്വം നിറഞ്ഞുനിൽക്കുന്ന ഒരു മുഹൂർത്തം. സാധാരണ വീടുകളിലൊക്കെ ഇത്തരത്തിലുള്ള മുഹൂർത്തങ്ങൾ ഉണ്ടാകാറുണ്ട്. ഭാര്യയെ വസ്ത്രമുടുക്കാൻ സഹായിക്കുന്ന ഭർത്താവ് -ചിലപ്പോൾ ഭാര്യ പറയും - ദേ... ഈ സാരി ഒന്നു പിടിച്ചിടാമോ ? അനുസരണയോടെ അത് ചെയ്യുന്ന ഭർത്താവ്. ഒരു നല്ല കുടുംബ ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ സർവ്വ സാധാരണമാണ്. ഇവിടെ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിലെ ഒരു രംഗമാണിത്.
ആഷിക്ക് പ്രൊഡക്ഷൻ മ്പിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് ആയി പുറത്തുവിട്ട ഈ പോസ്റ്റർ പ്രേഷകരെ ഏറെ ആകർഷിച്ചു കൊണ്ട് സോഷ്യൽ മീഡിയായിൽ വലിയ തരംഗം തന്നെ സൃഷ്ടിച്ചു വൈറലായിരിക്കുന്നു.
ചിരിയും ചിന്തയും നൽകുന്ന ഈ പോസ്റ്റർ ഒരു കുടുംബ ചിത്രത്തിലേക്കു വിരൽ ചൂണ്ടുന്നു. അതിമനോഹരം എന്ന നാമധേയത്തെ ഏറെ അന്വർത്ഥമാക്കും വിധത്തിലുള്ളതാണ്ഈ പോസ്റ്റർ . ലൗലജൻ പി.സി. എന്ന പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ കഥാപാത്രമാണ് ഇതിൽ മോഹൻലാൽ കൈയ്യാളുന്നത്. അദ്ദേഹത്തിൻ്റെ ഔദ്യോഗിക ജീവിതവും കുടുംബ ജീവിതവും കോർത്തിണക്കിക്കൊണ്ടാണ് തരുൺ മൂർത്തി ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. കുടുംബ ജീവിതത്തിൻ്റെ കെട്ടുറപ്പും, ഭംഗിയുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന പശ്ചാതലം തന്നെയാണ് .
അത്തരത്തിലൊരു കൂട്ടുകെട്ടുമാണ് മോഹൻലാലും മീരാ ജാസ്മിനും ഒത്തുചേരുമ്പോൾ പ്രേഷകർ പ്രതീക്ഷിക്കുന്നത്. അപ്രതീഷകൾ ക്കൊപ്പം നീതി പുലർത്തുവാൻ അണിയറ പ്രവർത്തകർ ശ്രമിച്ചിരിക്കുന്നുവെന്ന് പൂർണ്ണമായും വിശ്വസിക്കാം.
ലാലു അലക്സ് , മനോജ് കെ. ജയന് , മുകേഷ്, ജഗദീഷ്,ഇർഷാദ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു,കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന, എന്നിവരും പ്രധാന താരങ്ങളാണ്.ഇഷ്ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
സംഗീതം. ജെയ്ക്ക് ബിജോയ്സ്.
ഷാജികുമാറാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്- വിവേക് ഹർഷൻ.
ഓഡിയോ ഗ്രാഫി: വിഷ്ണു ഗോവിന്ദ്
കലാസംവിധാനം - ഗോകുൽ ദാസ്.
മേക്കപ്പ് - റോണക്സ് സേവ്യർ.
കോസ്റ്റ്യും - ഡിസൈൻ - മഷർ ഹംസ.
കോ-ഡയറക്ടർ - ബിനു പപ്പ .
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മിറാഷ് ഖാൻ.
അസ്സോസ്സിയേറ്റ് ഡയറക്ടർ -അനസ്വി.
സ്റ്റിൽസ് - അമൽ.സി. സദർ .
പ്രൊഡക്ഷൻ മാനേജർ -ജോമോൻ ജോയ്, ചാലക്കുടി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- എസ്സാൻ.
പ്രൊഡക്ഷൻ കൺട്രോളർ - സുധർമ്മൻ വള്ളിക്കുന്ന്.
സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തി നെത്തിക്കുന്നു.
വാഴൂർ ജോസ്.






