മെക്സിക്കോ സിറ്റി: ഫുട്ബോള്‍ ലോകകപ്പില്‍ നോക്കൗട്ട് കാണാതെ പുറത്തായ യുറേുഗ്വേ ടീമിനെതിരേ ശിക്ഷാ നടപടി.
സ്പെയിന്, കേപ് വെര്‍ദെ, സൗദി അറേബ്യ എന്നിവരുടെ ഗ്രൂപ്പില്‍ രണ്ട് സമനില മാത്രം നേടിയ യുറുഗ്വേയ്ക്കു രണ്ട് സമനില മാത്രമാണുള്ളത്. ലോകകപ്പിലെ പ്രഥമ ചാമ്പ്യനായ യുറുഗ്വേയ്ക്കും സൗദിക്കും ഒരേ പോയിന്റുമാണ്. കോച്ച് മാഴ്സലോ ബിയേല്‍സ ടീം വിടുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. മെക്സിക്കോയിലെ പ്ലായ ഡെല്‍ കാര്മെനിലുള്ള ടീമിന്റെ പരിശീലന ക്യാമ്പില്‍ ആകെ മ്ലാനതയാണ്.
മെക്സിക്കോയില്‍നിന്നു യുറുഗ്വേ തലസ്ഥാനമായ മോണ്ടിവിഡീയോയിലേക്ക് താരങ്ങളെ കൊണ്ടു വരാനുള്ള ചാര്‍ട്ടേഡ് ഫ്ളൈറ്റ് യുറുഗ്വേ ഫുട്ബോള്‍ ഫെഡറേഷന് റദ്ദാക്കി. താരങ്ങള്‍ സാദാ ഫ്ളൈറ്റില്‍ മടങ്ങിയാല്‍ മതിയെന്നാണു ഫെഡറേഷന്റെ തീരുമാനം. ലോക റാങ്കിങ്ങില്‍ 16-ാം സ്ഥാനക്കാരാണ് യുറുഗ്വേ. എച്ച് ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സൗദിയോട് 1-1 നു സമനില വഴങ്ങി.
കേപ് വെര്‍ദെയ്ക്കെതിരേ 2-2 നായിരുന്നു സമനില. രണ്ട് ഗോളിന്റെ ലീഡ് കളഞ്ഞാണ് അവര്‍ സമനില വഴങ്ങിയത്. സ്പെയിനെതിരേ നടന്ന അവസാന മത്സരത്തില്‍ 1-0 ത്തിനു തോറ്റതോടെ പൂര്‍ണമായി. വെറ്ററന്‍ ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേരയുടെ പിഴവിലാണു ഗോള്‍ വീണത്്. 41-ാം മിനിറ്റില്‍ മാര്‍ക്കോസ് ലൊറെന്റെയുടെ അസിസ്റ്റില്‍ അലക്സ് ബീന തൊടുത്ത ഷോട്ട് ുഗോള് കീപ്പര്‍ മുസ്ലേരയുടെ കൈയില്‍ തട്ടിയാണ് ഗോളായത്. യുറുഗ്വേ നായകന് ഹൊസെ മരിയ ഗിമെനസിനെ മൂന്ന് മത്സരങ്ങളിലും ബിയേല്‍സ ബെഞ്ചിലിരുത്തി.





