ന്യൂയോര്‍ക്ക്: ഓസ്ട്രിയയും അള്‍ജീരിയയും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ അവസാനിച്ചതോടെ ഇറാന്റെ ഫുട്ബോള്‍ ലോകകപ്പിന്റെ നോക്കൗട്ട് സാധ്യതകള്‍ അവസാനിച്ചു. ഏതെങ്കിലും ടീം ജയിച്ചിരുന്നെങ്കില്‍ ഇറാന് മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഒരാളായി മുന്നേറുമായിരുന്നു. ജി ഗ്രൂപ്പില്‍ ബെല്‍ജിയം, ഈജിപ്ത് എന്നിവര്‍ക്കു പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്നു ഇറാന്. മൂന്ന് കളികളില്‍നിന്ന് മൂന്ന് പോയിന്റ്. ഈജിപ്തിനെതിരേ നടന്ന മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഗോള്‍ വഴങ്ങിയത് ഇറാന്റെ ജയ സാധ്യത ഇല്ലാതാക്കി. യു.എസ്./ഇസ്രയേല്‍ എന്നിവര്‍ക്കെതിരേ യുദ്ധ സമാന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാന് ലോകകപ്പില്‍ പങ്കെടുത്തത്.





