
കോട്ടയം: കുറവിലങ്ങാട് ബെവ്‌കോ ഔട്ട്‌ലെറ്റിൽ മോഷണം. ഓഫിസിന്റെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയതെന്നാണ് പ്രാഥമിക നിഗമനം.
ഓഫീസിനുള്ളിലെ മേശയിൽ സൂക്ഷിച്ചിരുന്ന 25,000 രൂപയും മദ്യക്കുപ്പികളും മോഷണം പോയതായി അധികൃതർ അറിയിച്ചു.
സംഭവത്തിൽ കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.






