
ഹൂസ്റ്റണ്‍: ഭൂകമ്പത്തില്‍ തകര്‍ന്ന വെനസ്വേലയ്ക്ക് അടിയന്തര സഹായമായി ബ്രസീലിയന്‍ ഫുട്ബോള്‍ താരം നെയ്മര്‍ 25,0000 യു.എസ്. ഡോളര്‍ (ഏകദേശം രണ്ടു കോടി ഇന്ത്യന്‍ രൂപ) സംഭാവന നല്കി.
ദുരിത ബാധിതര്‍ക്കുള്ള ഭക്ഷണം, കുടിവെള്ളം, അവശ്യ മരുന്നുകള്‍, താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ എന്നിവയ്ക്കായി ഈ തുക വിനിയോഗിക്കുമെന്ന് വെനസ്വേല സര്‍ക്കാര്‍ വ്യക്തമാക്കിയെന്ന് വാര്‍ത്താ ഏജന്‍സി എല്‍ സുമാരിയോ.കോം പുറത്തുവിട്ടു. കഴിഞ്ഞ ബുധനാഴ്ചയാണ് വെനസ്വേലയില്‍ ഇരട്ട ഭൂകമ്പമുണ്ടായത്. ആയിരത്തിലധികം പേര് മരിച്ചതായി പ്രസിഡന്റ് ജോര്‍ജ് റോഡ്രിഗസ് അറിയിച്ചു.
3238 പേര്‍ക്ക് പരുക്കേറ്റതായും 3142 കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂകമ്പങ്ങളാണ് വെനസ്വേലയെ ഉലച്ചത്. വെനസ്വേലയ്ക്കു കനത്ത തുക സംഭാവന ചെയ്ത നെയ്മര്‍ കഴിഞ്ഞ ദിവസം ലക്ഷങ്ങള്‍ വിലയുള്ള ഡിസൈനര്‍ വാച്ച് സ്വന്തമാക്കിയിരുന്നു. ന്യൂജഴ്സിയിലെ ക്യാമ്പില്‍ വിശ്രമ ദിവസമായിരുന്ന വെള്ളിയാഴ്ചയാണു നെയമര്‍ ''ഷോപ്പിങ്'' നടത്തിയത്. ജേക്കബ് ആന്‍ഡ് കോയുടെ സ്റ്റോറില്‍ നിന്നാണു താരം വാച്ച് വാങ്ങിയത്.





